വേനല്‍ക്കാലത്ത് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചോളൂ; എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധവേണം

വേനല്‍ക്കാലത്ത് സുഗന്ധലേപനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നതാണ് നല്ലത്. 
വേനല്‍ക്കാലത്ത് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചോളൂ; എന്നാല്‍ ചില കാര്യങ്ങളില്‍ ശ്രദ്ധവേണം

ഈ കടുത്ത വേനല്‍ക്കാലത്ത് ചൂടിനെ പ്രതിരോധിക്കാന്‍ നമ്മള്‍ പല മാര്‍ഗങ്ങളും അന്വേഷിക്കുന്നുണ്ട്. സണ്‍ഗ്ലാസും സണ്‍സ്‌ക്രീനും ചര്‍മ്മ സംരക്ഷണത്തിന് അത്യാവശ്യമാണ്. എന്നാല്‍ ചൂടുമൂലമുണ്ടാകുന്ന വിയര്‍പ്പ് തടഞ്ഞുനിര്‍ത്താനാവില്ല. പിന്നെ ചെയ്യാവുന്നത് വിയര്‍പ്പ് നാറ്റം വരാതിരിക്കാന്‍ സുഗന്ധ ലേപനങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. വേനല്‍ക്കാലത്ത് സുഗന്ധലേപനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നതാണ് നല്ലത്. 

വളരെ നേര്‍ത്ത സുഗന്ധമുള്ള ലേപനങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. നാരങ്ങ പോലുള്ള പഴച്ചാറുകളടങ്ങിയവ ഉപയോഗിക്കുക. കസ്തൂരിയിലും കര്‍പ്പൂരത്തിലുമെല്ലാം സാന്ദ്രത കൂടുതലാണ്. ഒരേ മണം തന്നെ ഉപയോഗിക്കുന്നതിനു പകരം പലതരത്തിലുള്ള ഗന്ധങ്ങള്‍ കൂട്ടിക്കലര്‍ത്തി ഉപയോഗിക്കുന്നത് വ്യത്യസ്തതയേകും ജാസ്മിന്‍, റോസ്‌മേരി, ലെമണ്‍ പോലെ വ്യത്യസ്ത സുഗന്ധങ്ങള്‍ കൂട്ടികലര്‍ത്തി ഉപയോഗിക്കാം.

മികച്ച സുഗന്ധങ്ങള്‍ ലഭ്യമാക്കാന്‍ കഴിയുന്ന നിരവധി ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. നാരങ്ങ പോലെ ഓറഞ്ചില്‍ നിന്നും ബെറിയില്‍ നിന്നുമുള്ള സുഗന്ധങ്ങള്‍ രസകരമാണ്. ചക്കപ്പഴത്തില്‍ നിന്ന് വരെ ഇന്ന് സുഗന്ധ ലേപനങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അല്‍പം എരിവുള്ള ഗന്ധമാണ് വേണ്ടെതെങ്കില്‍ കറുവപ്പട്ട, കുരുമുളക് എന്നിവയില്‍ നിന്നുള്ള സുഗന്ധലേപനങ്ങള്‍ തിരഞ്ഞെടുക്കുക. ഗ്രീന്‍ ടീ, യെലാങ്‌യെലാങ്, പുതിന എന്നിവയുടെ സുഗന്ധവും നല്ലതാണ്.

സുഗന്ധ ലേപനങ്ങളില്‍ പുരുഷന്‍മാര്‍ക്കുള്ളതും സ്ത്രീകള്‍ക്കുള്ളതുമെല്ലാം വേര്‍തിരിച്ചിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാം അഭിരുചി ഉപയോഗിക്കാം. പുരുഷന്‍മാര്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന ചില പെര്‍ഫ്യൂമുകള്‍ സ്ത്രീകളായിരിക്കും കൂടുതലായും ഉപയോഗിക്കുന്നത്. തിരിച്ചും സംഭവിക്കാറുണ്ട്. പുരുഷന്‍മാരുടെ സുഗന്ധലേപനത്തിനൊപ്പം രാമച്ചവും ദേവദാരുവും മറ്റും ചേര്‍ക്കുമ്പോള്‍ ആത്മവിശ്വാസം ഉണര്‍ത്തുന്ന അതിരൂക്ഷമായ സുഗന്ധം ലഭിക്കും.

ഇനി വേനല്‍ക്കാലമാണ് വിയര്‍പ്പ് അധികമാണ് എന്നെല്ലാം കരുതി സുഗന്ധദ്രവ്യങ്ങള്‍ അമിതമായും ഉപയോഗിക്കരുത്. ശരീരം മുഴുവന്‍ ഇത് ഉപയോഗിക്കേണ്ട ആവശ്യമില്ല, കണങ്കൈയിലും കഴുത്തിലും മാത്രം കുറച്ച് തളിച്ചാല്‍ മതി. അതുതന്നെ ധാരാളം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com