ഇരട്ടസഹോദരനെ ഗര്‍ഭം ധരിച്ച നവജാതശിശു; അപൂര്‍വമായി മാത്രം നടക്കുന്നതെന്ന് ഡോക്ടര്‍മാര്‍

7 സെന്റീമീറ്റര്‍ നീളമുള്ള 150 ഗ്രാം ഭാരമുള്ള കുഞ്ഞിനെയാണ് സഹോദരന്റെ വയറിനുള്ളില്‍ നിന്നും ഡോക്ടര്‍മാര്‍ ശസത്രക്രീയയിലൂടെ പുറത്തെടുത്തത്
ഇരട്ടസഹോദരനെ ഗര്‍ഭം ധരിച്ച നവജാതശിശു; അപൂര്‍വമായി മാത്രം നടക്കുന്നതെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളിലെ കുഞ്ഞിനും ഗര്‍ഭം. തന്റെ തന്നെ ഇരട്ട സഹോദരനെ വയറിനുള്ളിലാക്കിയാണ് കുഞ്ഞ് ജനിച്ചത്. ഡല്‍ഹിയിലെ മുബ്രയില്‍ പത്തൊന്‍പതുകാരിയായ അമ്മ ജന്മം നല്‍കിയ കുഞ്ഞിന്റെ വയറിനുള്ളിലാണ് മറ്റൊരു കുഞ്ഞ് വളരുന്നുണ്ടായിരുന്നത്. 

ആണ്‍കുട്ടിയാണ് കുഞ്ഞിന്റെ വയറ്റിനുള്ളില്‍ ഉണ്ടായിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പകുതി വളര്‍ച്ച പൂര്‍ത്തിയാക്കിയിരുന്ന കുഞ്ഞിന്റെ തലച്ചോറ്, കൈകള്‍, കാല് എന്നിവ വളര്‍ന്നിരുന്നു. അപൂര്‍വമായി മാത്രമെ ഇങ്ങനെ നടക്കാറുള്ളെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലോകത്തില്‍ ഇതുവരെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 200ല്‍ താഴെ തവണ മാത്രമാണ്. 

7 സെന്റീമീറ്റര്‍ നീളമുള്ള 150 ഗ്രാം ഭാരമുള്ള കുഞ്ഞിനെയാണ് സഹോദരന്റെ വയറിനുള്ളില്‍ നിന്നും ഡോക്ടര്‍മാര്‍ ശസത്രക്രീയയിലൂടെ പുറത്തെടുത്തത്. യുവതിയെ സ്‌കാനിങ്ങിന് വിധേയമാക്കിയപ്പോള്‍ തന്നെ കുഞ്ഞിന്റെ വയറിനുള്ളിലാണ് മറ്റൊരു കുഞ്ഞ് വളരുന്നതെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായിരുന്നു. 

കുഞ്ഞ് ജനിച്ചതിന് ശേഷം 9 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നടത്തിയ സ്‌കാനിങ്ങില്‍
കുഞ്ഞിന്റെ ഉള്ളില്‍ മറ്റൊരു കുഞ്ഞ് വളരുന്നുണ്ടെന്ന് കണ്ടെത്തി. തലച്ചോറ് ഉള്‍പ്പെടെ രൂപപ്പെട്ടുവരുന്ന തലയുടെ ഭാഗവും, കാലിലെ എല്ലുകളും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ കുഞ്ഞിന്റെ തലയോട്ടി രൂപപ്പെട്ടിട്ടുണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com