ദിവസവും ഓരോ ബിയര്‍ കുടിക്കാം, എന്നാല്‍ പശുവിന്‍ പാല്‍ അത്ര നല്ലതല്ലെന്ന് പഠനം

ദിവസവും ഒരു ബീര്‍, അല്ലെങ്കില്‍ അത് പോലെ അളവില്‍ മദ്യം കഴിക്കാമെന്നും കാരിന്‍ മൈക്കല്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ദിവസവും ഓരോ ബിയര്‍ കുടിക്കാം, എന്നാല്‍ പശുവിന്‍ പാല്‍ അത്ര നല്ലതല്ലെന്ന് പഠനം

ജീവിതശൈലി രോഗങ്ങള്‍ മനുഷ്യനെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍ എന്ത് ഭക്ഷണം കഴിച്ചാലാണ് ഹെല്‍ത്തി ആയിരിക്കാന്‍ പറ്റുക എന്ന ആശങ്കയിലാണ് മനുഷ്യര്‍. വര്‍ഷങ്ങളായി ഈ മേഖലയില്‍ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ന്യൂട്രിഷണല്‍ എപ്പിഡെമിലോജിസ്റ്റ് കാരിന്‍ മൈക്കല്‍സ് പറയുന്നത് നല്ല ആരോഗ്യത്തിന് പശുവിന്‍ പാല്‍ ഒഴിവാക്കാനാണ് എന്നാല്‍ ആരോഗ്യത്തിന് ഹാനികരമെന്ന് നമ്മള്‍ കരുതുന്ന ബിയര്‍ പോലെയുള്ള പാനീയങ്ങള്‍ ദിവസവും ഒന്നെന്ന കണക്കില്‍ കഴിച്ചോളാനും മൈക്കല്‍സ് പറയുന്നുണ്ട്.

നമ്മള്‍ ശീലിച്ചുവരുന്ന ഭൂരിപക്ഷം ഭക്ഷണ ശീലങ്ങളും തെറ്റാണെന്നുമാണ് ഇവരുടെ അഭിപ്രായം. യുസിഎല്‍എ ഫീല്‍ഡിംഗ് സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന ന്യൂട്രീഷണല്‍ എപിഡെമോളജിസ്റ്റ് ആണ് കാരിന്‍ മൈക്കല്‍. നിരന്തരമായുളള പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇവര്‍ പശുവിന്‍ പാലിന്റെ ദോഷവശങ്ങളും ബിയര്‍ കുടിച്ചാലുണ്ടാകുന്ന നേട്ടങ്ങളും തെളിയിച്ചത്.

പശുവിന്‍ പാലിന്റെ ഘടന മനുഷ്യനു ചേരുന്നതല്ല. ഇത് മനുഷ്യന്റെ മാതാവിന്റെ പാലില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ്. പശുവിന്‍ പാലിന്റെ ഉപയോഗം മനുഷ്യരില്‍ വിവിധ തരം കാന്‍സറുകള്‍ക്കും കാരണമായേക്കാം. അതുകൊണ്ട് ഇതൊഴിവാക്കി ബദാംമില്‍ക്കും സോയാമില്‍ക്കുമെല്ലാം ശീലമാക്കാനാണ് മൈക്കല്‍ നിര്‍ദേശിക്കുന്നത്.

അതേസമയം മദ്യത്തെ ജീവിതത്തില്‍ നിന്നും ഒഴിവാക്കി നിര്‍ത്തേണ്ട കാര്യമില്ലെന്നാണ് മൈക്കല്‍സ് പറയുന്നത്. മദ്യത്തിന്റെ ഉപയോഗത്തെ കുറിച്ച് സാധാരണ കരുതുന്നതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണിത്. കോറോണറി ആര്‍ട്ടറിയെ മദ്യം ശുചീകരിക്കുമെന്നും അതിനാല്‍ കോറോണറി അസുഖങ്ങള്‍ ഉണ്ടാവില്ലെന്നും കാരിന്‍ മൈക്കല്‍ പറഞ്ഞു. എന്നാല്‍ അധികമായാല്‍ കാന്‍സര്‍ ഉള്‍പ്പെടെ വരാം. അതിനാല്‍ ഒരു ബീര്‍, അല്ലെങ്കില്‍ അത് പോലെ അളവില്‍ മദ്യം കഴിക്കാമെന്നും കാരിന്‍ മൈക്കല്‍ തന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com