ശരീരഭാരം കുറയണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നോ... എങ്കില്‍ വയറുനിറച്ച് ബ്രേക്ക്ഫാസ്റ്റ് 

കാലിഫോര്‍ണിയയിലെ ലാമ ലിന്റാ യൂണിവേഴ്സ്റ്റിയാണ് ഇതിനെ സാധൂകരിക്കുന്ന പഠനം നടത്തിയിരിക്കുന്നത്.  
ശരീരഭാരം കുറയണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നോ... എങ്കില്‍ വയറുനിറച്ച് ബ്രേക്ക്ഫാസ്റ്റ് 

രാജാവിനെപ്പോലെ പ്രാതല്‍, രാജകുമാരനെപ്പോലെ ഊണ്, അത്താഴം ഭൃത്യനെപ്പോലെ.. ഇങ്ങനെ കേട്ടിട്ടില്ലേ.. ഇത് വെറുതെയങ്ങ് പറയുന്നതല്ല. ഈ രീതി പിന്തുടരുന്നവര്‍ക്ക് പൊതുവെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറവായിരിക്കും.  മാത്രമല്ല വണ്ണം കുറയുകയും ചെയ്യും. ഭക്ഷണം കഴിക്കാതെ അല്ല, ഭക്ഷണം അമിതമായി കഴിച്ചുകൊണ്ട് തന്നെ ശരീര ഭാരം കുറക്കാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. 

അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കുമെന്ന് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളും ധാരാളമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴിയായി പഠനം ചൂണ്ടിക്കാട്ടുന്നത്. കാലിഫോര്‍ണിയയിലെ ലാമ ലിന്റാ യൂണിവേഴ്സ്റ്റിയാണ് ഇതിനെ സാധൂകരിക്കുന്ന പഠനം നടത്തിയിരിക്കുന്നത്.  

പ്രഭാതഭക്ഷണം കഴിക്കുമ്പോള്‍ ശരീരത്തിന്റെ മെറ്റബോളിസം നന്നായി നടത്തുന്നു. കൂടാതെ അമിതമായ പ്രാതല്‍ ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയവും എടുക്കുന്നു. ഇതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നലുണ്ടാക്കുകയും ചെയ്യും. അതേസമയം പ്രഭാതത്തിലെ ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമെന്നും പ്രാതല്‍ ഒഴിവാക്കുന്ന ഒരാള്‍ അമിത ഭാരത്തിലേക്കാണ് പോവുകയെന്നും പഠനം വ്യക്തമാക്കുന്നു.

പ്രാതല്‍ ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ കലോറിയാണ് നഷ്ടപ്പെടുന്നത്. കൂടാതെ അതിനുശേഷത്തെ ഭക്ഷണം അളവില്‍ കൂടുതല്‍ കഴിക്കാനും കാരണമാകുന്നു. ഉച്ചയ്ക്കും രാത്രിയുമെല്ലാം കഴിക്കുന്ന അമിതഭക്ഷണമാണ് ശരീരഭരം കൂടുന്നതിന് കാരണമായി ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. കൂടാതെ പ്രഭാത ഭക്ഷണത്തില്‍ കോഴിമുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണ് ഇത് വിശപ്പ് തടയുകയും ശരീരത്തിലെ അധിക കലോറിയെ എരിച്ച് കളയുകയും ചെയ്യുന്നുണ്ട്. അതേസമയം ഇന്‍സുലിന്‍ അമിതമായി ഉദ്പദിപ്പിക്കുന്ന പഞ്ചസാരയും മറ്റു മധുരപലഹാരങ്ങളും പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനും ഗവേഷകര്‍ പറയുന്നുണ്ട്.

ഒരു ദിവസം കഴിക്കേണ്ട ഭക്ഷണത്തിന്റെ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.  പ്രഭാതഭക്ഷണം നന്നായി കഴിക്കുന്നത് ശരീരഭാരം കൂട്ടില്ല എന്ന് മാത്രമല്ല, നിങ്ങളുടെ ബോഡി മാസ് ഇന്‍ഡക്‌സിനെ (ബിഎംഐ) സഹായിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. രാത്രി ഭക്ഷണം നന്നായി കഴിക്കുന്നത് ബോഡി മാസ് ഇന്‍ഡക്‌സ് കൂട്ടുന്നു. കൂടാതെ, രാവിലെ ഭക്ഷണം മുടക്കുന്നത് പല രോഗങ്ങള്‍ വരാനുളള സാധ്യതയും ഉണ്ടാക്കിയേക്കാം. രാത്രി വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ പോലും ആ ഭക്ഷണം ഒരിക്കലും ശരീരത്തിന്റെ ഊര്‍ജത്തിനായി ഉപയോഗിക്കപ്പെടുകയില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com