വിറ്റാമിന്‍ ഡിയും ഹൃദയത്തിന്റെ ആരോഗ്യവും: ഡോക്ടര്‍ വിജയ് ബാംഗ് എഴുതുന്നു

വിറ്റാമിന്‍ ഡി എന്നത് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഒരു പോഷകവും ഹോര്‍മോണും ആണ്.
വിറ്റാമിന്‍ ഡിയും ഹൃദയത്തിന്റെ ആരോഗ്യവും: ഡോക്ടര്‍ വിജയ് ബാംഗ് എഴുതുന്നു


വിറ്റാമിന്‍ ഡി എന്നത് ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഒരു പോഷകവും ഹോര്‍മോണും ആണ്. ഇത് ഭക്ഷണത്തില്‍നിന്നോ അല്ലെങ്കില്‍ സൂര്യപ്രകാശത്തില്‍നിന്നു ലഭിക്കുന്ന അള്‍ട്രാവയലറ്റ് ബി റേഡിയേഷനിലൂടെയോ ആണ് ശരീരത്തിന് ലഭ്യമാകുന്നത്. സമ്പുഷ്ടീകരിച്ച ഭക്ഷണത്തില്‍നിന്നും സപ്ലിമെന്റുകളില്‍നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. സൂര്യപ്രകാശവുമായി സമ്പര്‍ക്കം കുറയുന്നതുമൂലമോ ഭക്ഷണത്തില്‍നിന്ന് ആവശ്യത്തിന് ലഭ്യമല്ലാതാവുന്നതിനാലോ സപ്ലിമെന്റുകള്‍ കഴിക്കാതിരിക്കുന്നതുമൂലമോ ഗുരുതരമായ കരള്‍, വൃക്ക രോഗംമൂലമോ ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറയാമെന്നാണ് മുംബൈയിലെ ലീലാവതി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ വിജയ് ബാംഗ് പറയുന്നത്.

  1. വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതയുണ്ടാക്കാന്‍ സാധ്യതയുള്ള കാരണങ്ങള്‍
  2.  തൊലിപ്പുറമേ കറുത്ത നിറമുണ്ടാകുന്നതുമൂലം സൂര്യപ്രകാശവുമായി സമ്പര്‍ക്കം കുറയുന്നത്
  3.  പ്രായംചെന്ന ആളുകളില്‍ വിറ്റാമിന്‍ ഡി ആഗീരണം ചെയ്യാനുള്ള കഴിവില്ലായ്മ
  4.  ശരീരത്തിലേക്ക് ആഗിരണം ചെയ്യാത്തതുമൂലം വയറിനും ചെറുകുടലിനുമുണ്ടാകുന്ന അസുഖങ്ങള്‍
  5.  കരളിനോ വൃക്കകള്‍ക്കോ ഉണ്ടാകുന്ന ഗുരുതരമായ അസുഖങ്ങള്‍
  6.  ചില മരുന്നുകള്‍ കഴിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍

മേല്‍പ്പറഞ്ഞ ആളുകള്‍ക്ക് വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതമൂലം അപകടസാധ്യതകള്‍ കൂടിയവരാണ്. അതിനാല്‍ അവര്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ എടുക്കേണ്ടതുണ്ട്.

വിറ്റാമിന്‍ ഡിയും ഹൃദ്രോഗത്തിന്റെ അപകടസാധ്യതയും

ലോകമെങ്ങും പുരുഷന്മാരിലും സ്ത്രീകളിലും അസുഖത്തിനും മരണത്തിനും ഉള്ള പ്രധാന കാരണം ഹൃദ്രോഗമാണ്. 
അര്‍ബുദരോഗം തടയുന്നതിനും രോഗപ്രതിരോധ സംവിധാനത്തിന്റെ തകരാറുകള്‍ക്കും പ്രമേഹത്തിനും എല്ലുകളുടെ ആരോഗ്യത്തിനും വിറ്റാമിന്‍ ഡി പ്രധാന പങ്കുവഹിക്കുന്നു. മാത്രമല്ല ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും അസുഖങ്ങളുണ്ടാകുന്നത് തടയുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. 

നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രൂപപ്പെടുന്നതിനും അല്ലെങ്കില്‍ ഹൃദയാഘാതംമൂലം പെട്ടെന്ന് മരണം സംഭവിക്കുന്നതിനുമുള്ള വിറ്റാമിന്‍ ഡിയുടെ അപര്യാപ്തതയുള്ളവരില്‍ കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 

വിറ്റാമിന്‍ ഡിയുടെ സജീവ രൂപം ഹോര്‍മോണ്‍ പോലെ പ്രവര്‍ത്തിച്ച് വിറ്റാമിന്‍ ഡി റിസപ്റ്ററുകളെ ഒരുമിപ്പിച്ച് അത് ഒരു ഹോര്‍മോണ്‍ ആയി പ്രവര്‍ത്തിക്കുന്നു. കൂടാതെ ശരീരത്തിലെ ഒരുപറ്റം പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നു. 

വിറ്റാമിന്‍ ഡിയുടെ അളവ് കുറയുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, കടുത്ത നെഞ്ചുവേദന, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. 

വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ഹൃദയത്തിന്റെ വീക്കം തടയുകയും പേശികളുടെ സുഗമമായ വളര്‍ച്ചയേയും വിഭജനത്തേയും സ്വാധീനിക്കുകയും ഗ്ലൂക്കോസ് സാംശീകരണ ക്ഷമത വര്‍ധിപ്പിക്കുകയും അങ്ങനെ ഹൃദയയംബന്ധമായ രോഗങ്ങള്‍ രൂപപ്പെടുന്നത് കുറയ്ക്കുകയും ചെയ്യും.

 വിറ്റാമിന്‍ ഡിക്ക് രക്തസമ്മര്‍ദ്ദത്തെയും ഹൃദയത്തിലെ സ്മൂത്ത് പേശീകോശങ്ങളെയും കൊഴുപ്പിനേയും സ്വാധീനിക്കുന്നതിനുള്ള കഴിവുണ്ട്. 

ദിവസവും വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നത് രക്തത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് ആവശ്യമായ അളവില്‍ നിലനിര്‍ത്തും. ഇത് ഹൃദയം, രക്തക്കുഴലുകള്‍ എന്നിവയെ പ്രയോജനപ്രദമായ രീതിയില്‍ സ്വാധീനം ചെലുത്തുകയും നമ്മുടെ ഹൃദയസംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതകളെ കുറയ്ക്കുകയും ചെയ്യും. വിറ്റാമിന്‍ ഡി ഉത്തമമായ രീതിയില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com