ഡയറ്റിലെ ചില തെറ്റുകളും തെറ്റിദ്ധാരണകളും

അമിതവണ്ണം കുറയ്ക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം. 
ഡയറ്റിലെ ചില തെറ്റുകളും തെറ്റിദ്ധാരണകളും

വണ്ണം കുറയ്ക്കാനായി നമ്മള്‍ ഭക്ഷണം കുറയ്ക്കും, വ്യായാമവും ചെയ്യും നടക്കും അങ്ങനെ വെറുതെയിരിക്കാന്‍ ഒരുദ്ദേശവുമില്ലാതെ ഓടിനടക്കുകയെല്ലാം ചെയ്യും. എന്നിട്ടും ഫലം കാണുന്നില്ലെങ്കില്‍ അതിനു കാരണം ഡയറ്റിലെ ചില തെറ്റായ രീതികളാവാം. ഡയറ്റുകള്‍ പിന്തുടര്‍ന്നാല്‍ പൊണ്ണത്തടിയാകും ഫലം. ഡയറ്റ് ഫലിക്കാത്തതല്ല, ഡയറ്റ് ചെയ്യുമ്പോള്‍ വരുത്തുന്ന ചില തെറ്റുകളാണ് വണ്ണം കുറയാതിരിക്കാനുള്ള കാരണം. അമിതവണ്ണം കുറയ്ക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം. 

വണ്ണംകുറയ്ക്കാന്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതാണ് ആദ്യത്തെ തെറ്റ്. സത്യത്തില്‍ പ്രഭാത ഭക്ഷണം കഴിക്കുന്നത് ശരീര ഭാരം കുറയ്ക്കാന്‍ സഹിക്കുകയാണ് ചെയ്യുന്നതെന്ന കാര്യം പലര്‍ക്കും അറിയല്ല. രാവിലെ കഴിക്കാതെ ഉച്ചയ്ക്ക് അതും ചേര്‍ത്ത് കഴിക്കാമെന്ന് വെയ്ക്കരുത്. ഇത് തടി കൂട്ടാനേ സഹായിക്കൂ. 

പാല്‍, ഓട്ട്‌സ്, നട്ട്, പഴം മുതലായ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നതിനു പുറമെ കലോറിയെ കത്തിച്ചുകളഞ്ഞ് ദഹന പ്രക്രിയയെ മെച്ചപ്പെട്ടുത്താന്‍ സഹായിക്കുന്ന ഇരുമ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയ പ്രധാന പോഷകങ്ങളെ പ്രദാനം ചെയ്യും. പ്രഭാതഭക്ഷണത്തില്‍ നിന്നുള്ള പോഷകത്തിന്റെ അളവ് നഷ്ടപ്പെട്ടാല്‍ അത് പിന്നീട് പരിഹരിക്കാന്‍ കഴിയില്ല. 

ചുരുക്കത്തില്‍, ആരോഗ്യകരമായ പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തിന്റെ ഡയറ്റ് പിന്തുടരുന്നതിനെ എളുപ്പമാക്കുന്നത്. ആരോഗ്യകരമായ ശരീരത്തിന് എല്ലാത്തരത്തിലുള്ള ഭക്ഷണവും ആവശ്യമാണ്. രാവിലെയും ഉച്ചയ്ക്കും രാത്രിയും കൃത്യമായി സമതുലിതമായ ഭക്ഷണം കഴിക്കണം. വ്യായാമത്തിന്റെ ഗുണം ശരീരത്തില്‍ കാണണമെങ്കില്‍ കഴിക്കുന്ന ഭക്ഷണത്തിന് നിയന്ത്രണങ്ങള്‍ വേണം. ഭക്ഷണം പൂര്‍ണമായും ഒഴിവാക്കണം എന്നല്ല പറയുന്നത്. ഭക്ഷണം ഒഴിവാക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമേ ചെയ്യൂ. 

 എണ്ണ, ഫ്രൈഡ്‌ സ്‌നാക്‌സ് എന്നിവ ചേര്‍ത്തുണ്ടാക്കിയ പലഹാരങ്ങള്‍ ദിവസത്തില്‍ ഒരു നേരം പോലും കഴിക്കാത ഇരുന്നു നോക്കൂ. തടി കുറയും. അതു കഴിക്കുന്നവര്‍ വ്യായാമം ചെയ്താലും വണ്ണം കുറയില്ല. രാവിലെ ഉച്ചയ്ക്കും രാത്രിയും കൃത്യമായി ഭക്ഷണം കഴിക്കണം. സാലഡുകള്‍ ഡയറ്റില്‍ പ്രധാനമാണ്. വിശപ്പു കുറയ്ക്കുകയും പോഷകം നല്‍കുകയുമാണ് ഇവയുടെ ഉദ്ദേശ്യം. എന്നാല്‍ ഇതിനൊപ്പം ബട്ടറും മയോണീസും ഇതുപോലുള്ള മറ്റു സാധനങ്ങളും ചേര്‍ത്ത് കഴിച്ചാല്‍ ഫലമില്ലാതാകും.

രാത്രി ഏറെ വൈകി ഭക്ഷണം കഴിക്കുന്നവരില്‍ വണ്ണം വയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രി ഏഴ് മണിക്കു മുന്‍പ് ഭക്ഷണം കഴിക്കണമെന്നാണ് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോടുള്ള നിര്‍ദേശം. അമിത ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും രാത്രി ഏറെ വകിയുള്ള അത്താഴം ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് കൂട്ടും എന്നതാണ് ഈ ഉപദേശത്തിനു പിന്നിലെ കാര്യം. അതേസമയം, വളരെ വൈകി ഉറങ്ങുന്നവര്‍ ഈ ഉപദേശം സ്വീകരിക്കുമ്പേള്‍ വിശപ്പിന്റെ പ്രശ്‌നം അലട്ടിയെക്കാം. 

ഉച്ച ഭക്ഷണത്തിനും അത്താഴത്തിനും ഇടയിലുള്ള ദൈര്‍ഘ്യം ഏറുന്നത് മെറ്റബോളിസം നിരക്ക് ഏറുന്നതിനിടയാക്കിയേക്കാം. ഇത് അമിത ഭാരത്തിന് കാരണമാകും. ഈ സമയത്ത് ആരോഗ്യം പ്രദാനം ചെയ്യുന്ന ഫലങ്ങളോ മറ്റെന്തെങ്കിലുമോ കഴിക്കുന്നത് നല്ലതാണ്.

കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിലൂടെ തടി കുറയ്ക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതുകൊണ്ട് കാര്യമായ നേട്ടമൊന്നുമുണ്ടാകില്ലെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇത്തരം ആഹാരപദാര്‍ത്ഥങ്ങളിലൂടെ കുറച്ച് കാലം തടി കുറയ്ക്കാമെന്നല്ലാതെ ദീര്‍ഘകാലം പ്രയോജനപ്പെടില്ല. ഇതിന് പുറമെ തടി കുറയ്ക്കാന്‍ വേണ്ടി ഒഴിവാക്കുന്ന കൊഴുപ്പില്‍ പലതും നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ഉദാഹരണമായ മസ്തിഷ്‌ക്കത്തിന്റെ 60 ശതമാനവും കൊഴുപ്പാണെന്ന് പലര്‍ക്കുമറിയില്ല. തടി കുറയ്ക്കാന്‍ വേണ്ടി കൊഴുപ്പിനെ പരിധിയിലധികം ഒഴിവാക്കുമ്പോള്‍ മറ്റ് പല വിധ ആരോഗ്യപ്രശ്‌നങ്ങളും ഉടലെടുക്കുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഡയറ്റ് ശരീരാരോഗ്യത്തെ തളര്‍ത്തും. വിറ്റാമിനുകള്‍ ശരീരത്തിലേക്ക് ലയിക്കണമെങ്കില്‍ കൊഴുപ്പ് ആവശ്യമാണ്. ഡയറ്റ് ഡ്രിങ്കുകള്‍ എന്ന പേരില്‍ ലഭിക്കുന്ന പാനീയങ്ങള്‍ കുടിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതില്‍ മിക്കപ്പോഴും മധുരം അടങ്ങിയിരിക്കും. ഇത് വണ്ണം കൂട്ടാന്‍ മാത്രമല്ലാ, അസുഖങ്ങള്‍ വരുത്താനും ഇട വരുത്തും. ഇത്തരം എനര്‍ജി, ഡയറ്റ് ഡ്രിങ്കുകള്‍ക്ക് പകരം മധുരമില്ലാത്ത പഴച്ചാറോ ഗ്രീന്‍ ടീയോ കുടിയ്ക്കുന്നതാണ് നല്ലത്.

വെള്ളത്തിനു പകരം ദാഹിക്കുമ്പോള്‍ പഴച്ചാറുകളും പഴങ്ങളും കഴിക്കുന്നതാണ് ഡയറ്റിഗിലെ മറ്റൊരു തെറ്റ്. നന്നായി വെള്ളം കുടിക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ് നല്‍കുന്നതോടൊപ്പം അമിത ഭാരം ഇല്ലാതാക്കാനും ഈ ശീലം സഹായിക്കും. ശരീരത്തിലെ ചംക്രമണ സംവിധാനം മെച്ചപ്പെടുത്തും. കഴിക്കാന്‍ വേണ്ടി എന്തെങ്കിലും തിന്നുക എന്നതല്ല. ആരോഗ്യം നല്‍ക്കുന്നത് കഴിക്കുക. കൃത്യമായി വ്യായമം ചെയ്യുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com