പുരുഷന്മാരേക്കാള്‍ കായികക്ഷമത കൂടുതല്‍ സ്ത്രീകള്‍ക്ക്; കാരണം ഇതാണ്

പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കായികക്ഷമത കൂടുതലെന്ന് പഠനഫലം
പുരുഷന്മാരേക്കാള്‍ കായികക്ഷമത കൂടുതല്‍ സ്ത്രീകള്‍ക്ക്; കാരണം ഇതാണ്

പുരുഷന്മാര്‍ കൂടുതല്‍ ശക്തന്മാരാണെന്നാണോ നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണ്. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കായികക്ഷമത കൂടുതലെന്ന് പഠനഫലം. പുരുഷന്‍മാരേക്കള്‍ കൂടുതല്‍ ഓക്‌സിജന്‍ ആകിരണം ചെയ്യാനുള്ള കഴിവ് സ്ത്രീകള്‍ക്കാണുള്ളതെന്നും അതിനാല്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയാല്‍ അവര്‍ കൂടുതല്‍ ഫിറ്റാവുമെന്നും പഠനത്തില്‍ കണ്ടെത്തി. 

വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയുടെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് പുരുഷന്‍മാരേക്കാള്‍ വേഗത്തിലാണ് സ്ത്രീകള്‍ ഓക്‌സിജന്‍ വലിച്ചെടുക്കുന്നത്. പെട്ടെന്ന് ഓക്‌സിജന്‍ ആകിരണം ചെയ്യുന്നതിനാല്‍ ശരീരത്തിന്റെ സെല്ലുകള്‍ക്ക് കുറച്ച് സമ്മര്‍ദ്ദം മാത്രമാണ് ചെലുത്തേണ്ടിവരിക. പുരുഷന്‍മാര്‍ക്ക് കായികക്ഷമത കൂടുതലാണെന്ന ചിന്തയെയാണ് ഗവേഷണത്തിലൂടെ പൊളിച്ചടക്കിയിരിക്കുന്നത്. 

സ്ത്രീകളിലേയും പുരുഷന്‍മാരിലേയും ഓക്‌സിജന്റെ ആകിരണവും മസിലുകള്‍ ഓക്‌സിജന്‍ വലിച്ചെടുക്കുന്നതും മനസിലാക്കാനായി ഒരേ പ്രായത്തിലും ഭാരത്തിലുമുള്ളവരിലാണ് നിരീക്ഷണം നടത്തിയത്. പുരുഷന്‍മാരേക്കാള്‍ 30 ശതമാനം വേഗത്തിലാണ് സ്ത്രീകള്‍ ഓക്‌സിജന്‍ വലിച്ചെടുക്കുന്നത്. എന്നാല്‍ സ്ത്രീകള്‍ എന്തുകൊണ്ടാണ് വേഗത്തില്‍ ഓക്‌സിജന്‍ വലിച്ചെടുക്കുന്നത് എന്ന് അറിയില്ലെന്നും പഠന ഫലം പരമ്പരാഗത ചിന്തകളെ തകര്‍ക്കുന്നതാണെന്നും ഗവേഷകര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com