ബിയര്‍ കുടിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുമോ? ബിയര്‍ പ്രേമികളുടെ സംശയത്തിനുള്ള ഉത്തരമായി

ബിയര്‍ ശരീരത്തിന് വലിയ കേടു വരുത്തില്ല എന്ന ചിന്തയുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്
ബിയര്‍ കുടിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുമോ? ബിയര്‍ പ്രേമികളുടെ സംശയത്തിനുള്ള ഉത്തരമായി

ല്‍ക്കഹോളിന്റെ അളവ് കുറവായതിനാല്‍ നിരവധി പേരാണ് ബിയര്‍ കുടിക്കാന്‍ താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ ബിയര്‍ ശരീരത്തിന് വലിയ കേടു വരുത്തില്ല എന്ന ചിന്തയുണ്ടെങ്കില്‍ അത് തീര്‍ത്തും തെറ്റാണ്. മനോഹരമായ ശരീര വടിവിനെ ഇല്ലാതാക്കാന്‍ ബിയര്‍ കുടി കാരണമാകും. ബിയര്‍ കുടിക്കുന്നവര്‍ക്ക് 'ബിയര്‍ബല്ലി' വരുമെന്നാണ് പറയുന്നത്. കുറഞ്ഞ അളവിലാണ് ബിയര്‍ കുടിക്കുന്നതെങ്കില്‍പ്പോലും വയര്‍ ചാടുകയും വണ്ണം വെക്കുകയും ചെയ്യുമെന്നാണ് പറയുന്നത്.

വയറ് ഭാഗത്ത് അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് ബിയര്‍ ബെല്ലിക്ക് കാരണമാകുന്നത്. ബിയറില്‍ ഒരുപാട് കലോറിയുള്ളതിനാല്‍ ഇത് കുടിക്കുമ്പോള്‍ വയറില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടും. മദ്യത്തില്‍ നിന്നും ശീതള പാനിയങ്ങളില്‍ നിന്നും ജങ്ക് ഫുഡുകളില്‍ നിന്നും ശരീരത്തില്‍ എത്തുന്ന കലോറി വയറിനെ മോശമായി ബാധിക്കും. ഇതില്‍ പ്രധാനി ബിയര്‍ തന്നെയാണ്. സാധാരണ പിന്റ് ബിയറില്‍ 150 കലോറിയാണുള്ളത്. എന്നാല്‍ ആരാണ് ഒരു പിന്റില്‍ കുടി നിര്‍ത്തുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ഇരുന്ന് മദ്യപിക്കുമ്പോള്‍ കുടിച്ച്തീര്‍ക്കുന്ന മദ്യത്തിന് കണക്കുണ്ടാവില്ല. 

മദ്യപിക്കുന്ന സമയത്ത് നിങ്ങള്‍ വിശപ്പ് അധികമായി തോന്നും. അമിതമായി  ഭക്ഷണം കഴിക്കുന്നത് വണ്ണം കൂടാനുള്ള കാരണമാണ്. കൊഴുപ്പിനെ ഇല്ലാതാക്കുന്ന ശരീരത്തിന്റെ പ്രവര്‍ത്തനത്തെ തടയാനും ബിയറിനാവും. അമിതമായി വണ്ണം വെക്കുന്നത് ഹാര്‍ട്ട് അറ്റാക്, പ്രമേഹം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com