ആഴ്ചയില്‍ രണ്ട് ദിവസം വ്യായാമം, മുതിര്‍ന്നവരിലെ ഓര്‍മയും ചിന്താശേഷിയും വര്‍ദ്ധിപ്പിക്കാന്‍ അതുമതി! 

ആഴ്ചയില്‍ രണ്ട് ദിവസം വ്യായാമത്തിനായി മാറ്റി വയ്ക്കുന്നത് മുതിര്‍ന്നവരില്‍ ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുമെന്ന് പഠനം.
ആഴ്ചയില്‍ രണ്ട് ദിവസം വ്യായാമം, മുതിര്‍ന്നവരിലെ ഓര്‍മയും ചിന്താശേഷിയും വര്‍ദ്ധിപ്പിക്കാന്‍ അതുമതി! 

ആഴ്ചയില്‍ രണ്ട് ദിവസം വ്യായാമത്തിനായി മാറ്റി വയ്ക്കുന്നത് മുതിര്‍ന്നവരില്‍ ചിന്താശേഷിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. മൈല്‍ഡ് കോഗ്‌നിറ്റീവ് ഇംപയര്‍മെന്റ് (എംസിഐ) അതായത് നേരിയ തലത്തിലുള്ള ഓര്‍മ്മക്കുറവ് അനുഭവപ്പെട്ട് തുടങ്ങുമ്പോഴെ ആഴ്ചയില്‍ രണ്ട് തവണയുള്ള വ്യായാമം ശീലമാക്കുന്നത് നല്ലതാണെന്നാണ് ഗവേഷണം ചൂണ്ടികാട്ടുന്നത്. 

സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ മറ്റുള്ളവരെക്കാള്‍ ആധികം പ്രയത്‌നം വേണ്ടിവരുക വായിക്കുന്ന കാര്യങ്ങളില്‍ അടങ്ങിയിട്ടുള്ള സന്ദേശം മനസ്സിലാക്കിയെടുക്കന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക തുടങ്ങിയവയാണ് എംസിഐയുടെ ലക്ഷണങ്ങള്‍. എംസിഎ പിന്നീട് മറവിരോഗമായി മാറാമെന്നതിന് ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ഗവേഷകര്‍ പറയുന്നു. 

വ്യായാമത്തിലൂടെ ഓര്‍മശേഷിയില്‍ മാറ്റം സാധ്യമാകുന്നത് വളരെ മികച്ചകാര്യമാണെന്നും ഇത് ആരോഗ്യപരമായും പ്രയോജനകരമായ ഒന്നായതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് ഇത് ശീലമാക്കാന്‍ താല്‍പര്യമുണ്ടാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. എംസിഎ കണ്ടെത്തുന്ന രോഗികളോട് വ്യായാമം ശീലമാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കണമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com