കുഞ്ഞിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കണോ? അവരെ പുറത്തേക്കിറക്കൂ 

യഥാര്‍ത്ഥ വെളിച്ചം കണ്ണില്‍ പതിക്കാത്തതാണ് ഹ്രസ്വദൃഷ്ടിക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കുഞ്ഞിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കണോ? അവരെ പുറത്തേക്കിറക്കൂ 

സ്മാര്‍ട്ട്‌ഫോണിലും വീഡിയോഗെയ്മുകളിലും ടിവിയിലും കമ്പ്യൂട്ടറിലുമൊക്കെ നോക്കിയിരിക്കുന്നത് നിങ്ങളുടെ കുഞ്ഞിന്റെ കാഴ്ചശക്തിയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണോ? എന്നാല്‍ കുഞ്ഞുങ്ങളെ ദിവസത്തില്‍ രണ്ട് മണികൂറെങ്കിലും പുറത്ത് സൂര്യന്റെ വെളിച്ചത്തില്‍ കളിക്കാന്‍ ഇറക്കുന്നത് അവരുടെ കാഴ്ചശക്തി മികച്ചതാക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

യഥാര്‍ത്ഥ വെളിച്ചം കണ്ണില്‍ പതിക്കാത്തതാണ് ഹ്രസ്വദൃഷ്ടിക്ക് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂട്ടികള്‍ കൂടുതല്‍ സമയവും പഠിക്കാനായും മറ്റ് കളികള്‍ക്കായും വീടിനകത്തുതന്നെ സമയം ചിലവിടുമ്പോളാണ് ഈ പ്രശ്‌നം അവരെ ബാധിക്കുകയെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. മാത്രവുമല്ല സ്മാര്‍ട്‌ഫോണ്‍ പോലുള്ളവയ്ക്ക് കുട്ടികള്‍ അടിമയാകാതിരിക്കാനും പുറത്തേക്ക് ഇറക്കി അവരെ കളിക്കാന്‍ അനുവദിക്കുന്നത് പ്രയോജനകരമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com