പുകവലിയില്‍ നിന്ന് രക്ഷനേടാനാകുന്നില്ലേ... ഈ കാരണങ്ങള്‍ കൊണ്ടാണ്

പഠനഫലം പിഎന്‍എഎസ് (സയന്റിഫിക് ജേണല്‍) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുകവലിയില്‍ നിന്ന് രക്ഷനേടാനാകുന്നില്ലേ... ഈ കാരണങ്ങള്‍ കൊണ്ടാണ്

പുകവലി തുടങ്ങാന്‍ വളരെ എളുപ്പമാണ്. നിര്‍ത്താനാണ് പ്രയാസം. സ്ഥിരമായി പുകവലിക്കുന്നവരുടെ തലച്ചോറില്‍ ചില ശാസ്ത്രീയമാറ്റങ്ങള്‍ നടക്കുന്നതാണ് ഇതിന് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന വസ്തുവിനോട് നിങ്ങളുടെ തലച്ചോര്‍ അഡിക്റ്റഡ് ആവുകയാണ്. പഠനഫലം പിഎന്‍എഎസ് (സയന്റിഫിക് ജേണല്‍) എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിക്കോട്ടില്‍ പുകവലിക്കുന്നവരുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. ആഹ്ലാദം നല്‍കുന്ന ന്യൂറോട്രാന്‍സ്മിറ്റേഴ്‌സ്, ഡോപോമിന്‍ തുടങ്ങിയ ഞരമ്പുകളെയാണ് ഇത് ഉത്തേജിപ്പിക്കുന്നത്. ഇത് തലച്ചോറിലെ മിഡ്‌ബ്രെയിന്‍ ഘടനകള്‍, ഇന്റര്‍പെഡുന്‍കുലാര്‍ നൂക്ലിയസ്, മീഡിയല്‍ ഹെബുനുല തുടങ്ങിയ ഭാഗങ്ങളെ ഇത് ബാധിക്കുന്നതായി യുഎസിലെ റോക്‌ഫെല്ലര്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.

നിക്കോട്ടിന്‍ എന്ന വസ്തു മനുഷ്യനുള്‍പ്പെടെ നട്ടെല്ലുള്ള എല്ലാ ജീവജാലങ്ങളിലും പ്രവര്‍ത്തിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നത്. നിക്കോട്ടിന്‍ അഡിക്ഷനെ കുറിച്ച് പഠിക്കാന്‍ ചുണ്ടെലികളെ ഉപയോഗിച്ചാണ് ഗവേഷകര്‍ പരീക്ഷണം നടത്തിയത്. പുകവലി നിര്‍ത്താനാവാത്തത് വെറും ശീലത്തിന്റെ ഭാഗമായതുകൊണ്ട് മാത്രമല്ല, നിക്കോട്ടിന്‍ അഡിക്റ്റഡായ നിങ്ങളുടെ തലച്ചോര്‍ അത് ഡിമാന്‍ഡ് ചെയ്യുന്നത് കൊണ്ടാണെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞു. 

ഇതില്‍ നിന്നും രക്ഷനേടാന്‍ ഇന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മറ്റൊരു മാര്‍ഗം നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയാണ്. നിക്കോട്ടിന്‍ ഗം, നിക്കോട്ടിന്‍ പാച്ചസ് എന്നിവ ഉപയോഗിക്കാനാണ് പറയുന്നത്. സിഗരറ്റ് വലിക്കുന്നതിലൂടെ ശരീരത്തില്‍ അടിയുന്ന നിക്കോട്ടിന്റെ അംശം കുറയ്ക്കാനും ഇതു സഹായിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിക്കോട്ടീന്‍ റീപ്ലേസ്‌മെന്റ് തെറാപ്പിയിലൂടെ ശരീരത്തിലെ നിക്കോട്ടീന്റെ നിക്ഷേപം പെട്ടെന്നു കുറയ്ക്കാനും
കഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com