ഭക്ഷണത്തിനു ശേഷം ഒരു നടത്തമായാലോ?

ഭക്ഷണശേഷം ഒരു അരമണിക്കൂര്‍ നടത്തമായാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഒഴിവാക്കാം
ഭക്ഷണത്തിനു ശേഷം ഒരു നടത്തമായാലോ?

എല്ലാ വിഭവങ്ങളുമടങ്ങിയ ഭക്ഷണത്തിന് ശേഷം പൊതുവെ അലസമായൊരു അവസ്ഥയിലായിരിക്കും ഭൂരിഭാഗം പേരും. ആ സമയത്ത് ഒന്ന് നടക്കാനിറങ്ങണമെന്ന് പറഞ്ഞാല്‍ പലരും നെറ്റിച്ചുളിക്കും. എന്നാല്‍ ഭക്ഷണത്തിന് ശേഷം അര മണിക്കൂര്‍ നടക്കുന്നത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 

ഭക്ഷണ ശേഷം 30 മിനിറ്റെങ്കിലും നടക്കുന്നത് ദഹനത്തിനും, അമിത വണ്ണം ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് സിമ്രാന്‍ സെയ്‌നി ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തിലൂടെ ശരീരത്തിലേക്കെത്തിയ പോഷകഘടകങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെങ്കില്‍ ഒരു നടത്തമോ, മറ്റ് വ്യായാമമോ ആവശ്യമാണെന്നും അവര്‍ പറയുന്നു.

ഭക്ഷണ ശേഷമുള്ള നടത്തം ശരിയായ ഉറക്കം തരുന്നു

ഒരു ദിവസത്തെ ടെന്‍ഷനും സമ്മര്‍ദ്ദവുമായിട്ടായിരിക്കും മിക്കവരും രാത്രി ഉറക്കത്തിലേക്കെത്തുന്നത്. രാത്രി ഭക്ഷണത്തിന് ശേഷമുള്ള നടത്തം നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും, രക്തയോട്ടം ക്രമീകരിക്കുകയും ചെയ്യുന്നു. ഇത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു.

പ്രമേഹ​ രോഗികളും നടക്കണം

ഭക്ഷണം കഴിച്ചതിന് ശേഷം നടക്കുന്നത് പ്രമേഹ രോഗികള്‍ക്കും ഗുണം ചെയ്യുന്നു. 30 മിനിറ്റ് നടന്നാല്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാമെങ്കില്‍ അതിലും എളുപ്പും വഴി വേറെ വേണോ 

രക്തയോട്ടം ക്രമീകരിക്കുന്നു

ഭക്ഷണത്തിനു ശേഷമുള്ള നടത്തം രക്തയോട്ടം ക്രമീകരിക്കുന്നു. നടക്കുമ്പോള്‍ ഓക്‌സിജനും മറ്റ് പോഷക ഘടകങ്ങളും ഹൃദയത്തിലേക്ക് കൂടുതലെത്തുന്നതാണ് രക്തയോട്ടം ക്രമീകരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com