എന്തുകൊണ്ട് മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും 

ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട നിറങ്ങളില്‍ ഒന്നാണ് മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങള്‍.
എന്തുകൊണ്ട് മഞ്ഞ നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും 

നിറം നോക്കിയാണോ ഭക്ഷണം കഴിക്കുന്നതെന്ന് ചോദിക്കാന്‍ വരട്ടേ.., അതിനു മുന്‍പ് ചില കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട നിറങ്ങളില്‍ ഒന്നാണ് മഞ്ഞ നിറത്തിലുള്ള ഭക്ഷണങ്ങള്‍. ആരോഗ്യത്തിന് ആവശ്യമുള്ള ധാരാളം ഘടകങ്ങള്‍ മഞ്ഞ നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും സുലഭമാണ്. അവയെന്തൊക്കെയാണെന്ന് നോക്കാം..

മഞ്ഞനിറം പോലുള്ള കടുത്ത നിറമുള്ള ആഹാരങ്ങളില്‍ ധാരാളം കരോട്ടിനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്.  പ്രായാധിക്യത്തെ തുടര്‍ന്നുണ്ടാവുന്ന കാഴ്ചപ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കാനും മാക്രോലര്‍ ഡിസെന്ററേഷന്‍ എന്ന കണ്ണിലെ അപകടസാധ്യത കുറയ്ക്കാനും ഇവയ്ക്കാകും. ഇവയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് കോശങ്ങളിലെ ഓക്‌സിഡന്റ് നഷ്ടത്തെ തടയുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ എ, മഞ്ഞ ഫലങ്ങളില്‍ നിന്നും ധാരാളമായി ലഭിക്കും. 

ഇവയിലടിങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് കോശങ്ങളിലെ ഓക്‌സിഡന്റ് നഷ്ടത്തെ തടയുന്നു. ബീറ്റാക്രിപ്‌റ്റോക്ലാന്തന്‍, വിറ്റാമിന്‍ സി എന്നീ ഘടകങ്ങളും കോശങ്ങളുടെ സംരക്ഷണത്തില്‍ സഹായിക്കുന്നു. ഇതിനെല്ലാം പുറമെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളാനും ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനും മഞ്ഞ നിറത്തിലുള്ള പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും കഴിയും.

വാഴപ്പഴം, പൈനാപ്പിള്‍, മത്തങ്ങ, ആപ്രിക്കോട്ട്, മധുരക്കിഴങ്ങ്, മാങ്ങ, ചക്ക എന്നിങ്ങനെ മഞ്ഞനിറത്തിലുള്ള നിരവധി പഴങ്ങളും പച്ചക്കറികളും നമ്മുക്ക് ലഭ്യമാണ്. ഇവയെല്ലാം കഴിവതും ഒരു നേരമെങ്കിലും ശീലമാക്കണമെന്നാണ് ആരോഗ്യവിദഗ്ദര്‍ നിര്‍ദേശിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com