ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളില്‍ വരുത്തുന്ന അപകടകരമായ മാറ്റങ്ങള്‍

സ്വീഡനിലെ കരോളിന്‍സ്സ്‌ക ഇന്‍സ്റ്റിറ്റൂട്ടും സ്‌റ്റോക്‌ഹോം സ്‌കൂള്‍ ഓഫ് എക്കണോമിക്‌സും സഹകരിച്ചാണ് ഈ പഠനം നടത്തിയത്.
ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളില്‍ വരുത്തുന്ന അപകടകരമായ മാറ്റങ്ങള്‍

ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളുടെ ജീവിതനിലവാരം കുറയ്ക്കുമെന്ന് പഠനം. ഇവ സ്ത്രീകളില്‍ മാനസികവും ശാരീരികവുമായ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും പഠനങ്ങളില്‍ പറയുന്നു. സ്വീഡനിലെ കരോളിന്‍സ്സ്‌ക ഇന്‍സ്റ്റിറ്റൂട്ടും സ്‌റ്റോക്‌ഹോം സ്‌കൂള്‍ ഓഫ് എക്കണോമിക്‌സും സഹകരിച്ചാണ് ഈ പഠനം നടത്തിയത്.

ഗര്‍ഭനിരോധന ഗുളികകള്‍ സ്ത്രീകളുടെ മാനസിക നില, പൊതുബോധം, ആത്മനിയന്ത്രണം, ഊര്‍ജ്ജ നിലകള്‍ എന്നിവയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് പഠനം പറയുന്നത്. ഡിപ്രഷന്‍ അഥവാ വിഷാദരോഗത്തിലേക്കും ഇത് നയിക്കുമെന്ന് പറനം പറയുന്നു.

പതിനെട്ട് മുതല്‍ മുപ്പത്തിയഞ്ച് വയസ്സിനിടയിലുള്ള ആരോഗ്യവതികളായ 340 സ്ത്രീകളില്‍ മൂന്നുമാസം ഗവേഷണം നടത്തിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. ഗര്‍ഭനിരോധന ഗുളികള്‍ എല്ലാം ഹോര്‍മോണ്‍ ഗുളികള്‍ ആയതിനാല്‍ തന്നെ ഇത് ആര്‍ത്തവക്രമത്തെയെല്ലാം മോശമായി ബാധിക്കുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com