രസമുകുളങ്ങള്‍ നന്നായില്ലെങ്കില്‍ ശരീരഭാരം കൂടും

നാവിലെ രുചിമുകുളങ്ങള്‍ നന്നായില്ലെങ്കില്‍ വണ്ണം കൂടുമെന്ന് പുതിയ പഠനം.
രസമുകുളങ്ങള്‍ നന്നായില്ലെങ്കില്‍ ശരീരഭാരം കൂടും

മനുഷ്യശരീരത്തിലെ ഏറ്റവും ബലമുള്ള പേശിയായ നാക്കില്‍ ഏകദേശം മൂവായിരത്തോളം രസമുകുളങ്ങളുണ്ട്. ഈ നാവിലെ രുചിമുകുളങ്ങള്‍ നന്നായില്ലെങ്കില്‍ വണ്ണം കൂടുമെന്നാണ് പുതിയ പഠനം. രുചിമുകുളങ്ങളും ശരീരഭരവും തമ്മിലെന്ത് ബന്ധം എന്നല്ലേ.. അതായത് നാവിന്റെ സംവേദനക്ഷമത നഷ്ടപ്പെട്ടാല്‍ ഒന്നിനും രുചിയനുഭവപ്പെടില്ല. ഗവേഷകര്‍ അമിതമായി മധുരം ഉപയോഗിക്കുന്നവരിലാണ് ആദ്യം പഠനം നടത്തിയത്.

നാക്കിന്റെ സെന്‍സിറ്റിവിറ്റി നഷ്ടമായതിനാലാണ് ആളുകള്‍ക്ക് കൂടുതല്‍ മധുരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുന്നത്. അപ്പോള്‍ ഒരുപാട് കലോറിയടങ്ങിയ മധുരം അനാവശ്യമായി അകത്തു ചെല്ലുകയും സ്വാഭാവികമായും വണ്ണം കൂടികയും ചെയ്യുന്നുവെന്ന് ന്യൂയോര്‍ക്കിലെ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസര്‍ റോബിന്‍ ദാന്‍ഡോ പറഞ്ഞു.

ഡാന്‍ഡോ പരീക്ഷണത്തിന് എടുത്ത ആളുകള്‍ക്ക് വ്യത്യസ്തമായ അളവുകളില്‍ പഞ്ചസാര നല്‍കി നോക്കിയാണ് ഈ നിഗമനത്തിലെത്തിയതെന്ന് അപ്പറ്റൈറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലത്തില്‍ പറയുന്നുണ്ട്. പരീക്ഷണങ്ങള്‍ക്കായി തെരഞ്ഞെടുത്ത ആളുകളില്‍ വിവിധ തരത്തിലുള്ള ചായ നല്‍കുകയും ചെയ്തു.

മാത്രമല്ല വണ്ണം കൂടുമ്പോള്‍ നാവിലെ രസമുകുളങ്ങള്‍ നഷ്ടപ്പെടുന്നുമുണ്ട് അപ്പോള്‍ ആളുകള്‍ കൂടുതല്‍ രുചിയ്ക്കായി വീണ്ടും വീണ്ടും കഴിക്കുന്നു. രസമുകുളങ്ങള്‍ അതോടൊപ്പം നശിക്കുകയും ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com