ജ്യൂസ് എടുത്തോ- പക്ഷേ, സ്‌ട്രോ വേണ്ട ചേട്ടാ!

ജ്യൂസ് എടുത്തോ- പക്ഷേ, സ്‌ട്രോ വേണ്ട ചേട്ടാ!

കുറെ മരത്തൈകളും നട്ട് വലിയ പ്രതിജ്ഞയൊക്കെ ചൊല്ലി എല്ലാ തവണത്തെയും പോലെ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം 'ആഘോഷിക്കുന്നു'. പരിസ്ഥിതി സംരക്ഷണം കൂടുന്നില്ലെങ്കിലും ഇത്തരം ആഘോഷങ്ങള്‍ക്ക് ഒരു കുറവുമില്ല. 

മണ്ണ്, മരം, ജലം, വായു ഈ പറയുന്നവ ഇനി മലിനമാകാന്‍ ഒന്നുമില്ല. ഇനി ഇതിന് ഏറ്റവും വെല്ലുവിളി എന്താണെന്നറിയാമോ, പ്ലാസ്റ്റിക്ക് ആണ്. ഉദാരഹരണത്തിന് നമുക്ക് ജ്യൂസിന്റെ കൂടെ ലഭിക്കുന്ന സ്‌ട്രോയിലേക്ക് വരാം. അതായത്, ഒരു പ്ലാസ്റ്റിക്ക് സ്‌ട്രോ മണ്ണിലേക്ക് അലിഞ്ഞ് ചേരണമെങ്കില്‍ ഏകദേശം 200 വര്‍ഷമെടുക്കും. 50 വയസ് ശരാശരി ആയുര്‍ദൈര്‍ഘ്യമാണെങ്കില്‍ നാല് തലമുറ കഴിയണം ഇത്രയും ചെറിയ ഒരു പ്ലാസ്റ്റിക്ക് മണ്ണില്‍ അലിയണമെങ്കില്‍. അലിയുക എന്ന് പറയുമെങ്കിലും ഇത് പൂര്‍ണമായും ഇല്ലാതാവുന്നില്ല എന്നതാണ് സത്യം. മണ്ണ് നന്നാകണമെങ്കില്‍ മണ്ണില്‍ വായുസഞ്ചാരം വേണം. അല്ലെങ്കില്‍ ആ മണ്ണ് നന്നല്ല. 200 വര്‍ഷത്തിനു ശേഷം ഈ പറഞ്ഞ സ്‌ട്രോ മണ്ണില്‍ കിടന്ന് മണ്ണിന്റെ വായുസഞ്ചാരം തടസപ്പെടുത്തി വിഷവസ്തുവായി കാലങ്ങളോളം പിന്നെയും നില്‍ക്കും. 

ഇന്ത്യയെ അപേക്ഷിച്ച് ഒരു ദിവസം 100 കോടി സ്‌ട്രോയാണ് ഒരു തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്നത്. ഇതില്‍ ഒരു 25 കോടി റീസൈക്കിള്‍ ചെയ്യുമെന്ന് കരുതാമെങ്കിലും ബാക്കിയുള്ള 75 കോടി മണ്ണിലും ജലത്തിലും ഉപേക്ഷിക്കപ്പെടുകയാണ്. പരിസ്ഥിതി സംരക്ഷണം ദാ ഇവിടം വരെയാണ്.

കേവലം ഒരു സ്‌ട്രോ മണ്ണില്‍ അലിയുന്നതിന് ഇത്രയും കാലം എടുക്കുമെങ്കില്‍ ഇതിലും കട്ടിയുള്ള പ്ലാസ്റ്റിക്കൊക്കെ അലിയുന്നതിന് എത്രകാലമാകും എടുക്കുക. പ്ലാസ്റ്റിക്ക് ഉപയോഗം കൂടുക എന്നല്ലാതെ കുറയുന്നില്ല എന്ന് കൂടി ഓര്‍ത്താകട്ടെ ലോക പരിസ്ഥിതി ദിനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com