മൂത്രത്തിന്റെ നിറം മരണസാധ്യത വരെ പറയും

ആരോഗ്യവും അനാരോഗ്യവുമെല്ലാം മൂത്രത്തിന്റെ നിറത്തില്‍ നിന്നും മനസിലാക്കിയെടുക്കാം.
മൂത്രത്തിന്റെ നിറം മരണസാധ്യത വരെ പറയും

മൂത്രത്തിന്റെ നിറം നോക്കി മരണം നിര്‍വചിക്കുക എന്നൊക്കെ കേട്ടാല്‍ ചിലപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസാവും. എന്നാല്‍ വൈദ്യശാസ്ത്രത്തിന്റെ മിടുക്കാണ്. മൂത്രത്തിന്റെ നിറവും ആരോഗ്യാവസ്ഥയും തമ്മിലുള്ള ബന്ധം ചില്ലറയല്ല. ആരോഗ്യവും അനാരോഗ്യവുമെല്ലാം മൂത്രത്തിന്റെ നിറത്തില്‍ നിന്നും മനസിലാക്കിയെടുക്കാം.

പച്ചവെള്ളം പോലെ തെളിഞ്ഞ മൂത്രമാണെങ്കില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ വെള്ളം ലഭിക്കുന്നുണ്ടെന്നു വേണം പറയാന്‍. ഒരുപക്ഷേ വെള്ളം കുടിക്കുന്നത് അധികമാണെന്നുള്ള സൂചനയുമാകാം. നേരിയ മഞ്ഞനിറമാണെങ്കില്‍ ശരീരത്തില്‍ ആവശ്യത്തിന് വെള്ളമുണ്ടെന്നും വൃക്ക പ്രവര്‍ത്തനക്ഷമമാണെന്നും വേണം മനസിലാക്കാന്‍. കടും നിറമുള്ള മൂത്രമാണെങ്കില്‍ അല്‍പം ഭയക്കേണ്ടതുണ്ട്, മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളുടെ സൂചന ഇതുപോലായിരിക്കും.

നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണമുണ്ടെങ്കിലാണ് മൂത്രം തവിട്ട് നിറത്തിലാവുക. ഇത് കുറച്ച് ഗുരുതരമാണ്. മരണം വരെ സംഭവിക്കുന്ന അവസ്ഥയിലായിരിക്കും ആ സമയത്ത് ആരോഗ്യാവസ്ഥ. കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ടെങ്കിലും മൂത്രം ഇത്തരത്തിലാകും. മൂത്രാശയ അണുബാധയുണ്ടെങ്കില്‍ ഇളം ചുവപ്പു നിറത്തില്‍ കാണപ്പെടും. ഇത് ചിലപ്പോള്‍ കഴിക്കുന്ന ഭക്ഷണത്തിനെ അടിസ്ഥാനമാക്കിയും സംഭവിക്കാം. അത് മനസിലാക്കി അത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാവുന്നതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com