സൂക്ഷിക്കണം ഹെപ്പറ്റൈറ്റസ് എ എന്ന വൈറസിനെ

കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ഹെപ്പറ്റൈറ്റിസ് എ.
ഡോ. സ്മിത മുരളീധരന്‍
ഡോ. സ്മിത മുരളീധരന്‍

കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗമാണ് ഹെപ്പറ്റൈറ്റിസ് എ. വായിലൂടെയോ മലത്തിലൂടെയോ പടരുന്ന ഈ രോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണുണ്ടാക്കുന്നത്‌. തുടക്കത്തില്‍ കരളിന് ചെറിയ വീക്കമായിരിക്കും ഉണ്ടാവുക, പിന്നീട് ഈ വൈറസുകള്‍ കരളിലെ സിറോസിസിനും കാന്‍സറിനും വരെ കാരണമാകുന്നു.

ടൈപ്പ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ച് തരം വൈറസുകളാണ് അസുഖം പടര്‍ത്തുന്നത്. ഇത്ര തീവ്രമായ അസുഖമാണെങ്കിലും കാര്യമായ രോഗലക്ഷണങ്ങളൊന്നും കാണുകയില്ല എന്നുള്ളത് ഇതിന്റെ ഒരു പ്രത്യേകതയാണ്. രോഗികളില്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളായ ത്വക്കും കണ്ണുകളും മഞ്ഞനിറമാകല്‍, ഇരുണ്ട നിറത്തിലുള്ള മൂത്രം, അതിയായ ക്ഷീണം, മനംപുരട്ടല്‍, ഛര്‍ദ്ദി, വയറ്റിനുള്ളില്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടേക്കാം. 

എങ്ങനെ രോഗം പടരും
സാധരണയായി വായിലൂടെയോ, മലത്തിലൂടെയോ ആണിത് പടരുന്നത്. രോഗബാധയുള്ള ഒരാളുടെ മലാംശം ആഹാരത്തിലൂടെയോ പാനീയത്തിലൂടെയോ മലിനമായ സാഹചര്യത്തില്‍ അകത്തെത്തിയാല്‍ രോഗബാധയുണ്ടാകും. കൂടാതെ ശിതീകരിച്ചതോ, ശരിയായ രീതിയില്‍ പാചകം ചെയ്യാത്തതോ ആയ ആഹാര സാധനങ്ങളില്‍ നിന്നും രോഗം പടരാം. 

ഗോഗബാധയുണ്ടാകാതിരിക്കാന്‍ 

  • മികച്ച വ്യക്തി ശുചിത്വവും വൃത്തിയായ ശീലങ്ങളും അത്യാവശ്യമാണ്. 
  • പ്രാഥമികകൃത്യങ്ങള്‍ക്കു ശേഷം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈ കഴുകണം. 
  • പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനു മുന്‍പായി വൃത്തിയായി കഴുകണം.
  • ഫ്രഷ് സാലഡുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.
  • തിളപ്പിച്ചതോ ഫില്‍ട്ടര്‍ ചെയ്തതോ ആയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.
  • കുട്ടികളുടെ ഡയപ്പര്‍ മാറ്റിയതിനു ശേഷവും കൈ കഴുകുക.
  • പൂര്‍ണ്ണ സുരക്ഷിതത്വത്തിനായി ആഹാരം പാകം ചെയ്യുന്നതിനു മുന്‍പും കൈ കഴുകുക.

ഒരു തവണ രോഗം വന്നാല്‍ വീണ്ടും രോഗമുണ്ടാകുമോ?
ഹെപ്പറ്റൈറ്റിസ് എ ബാധയില്‍ നിന്ന് രോഗി മുക്തി നേടുന്നതോടെ ശരീരത്തില്‍ ആന്റി ബോഡികള്‍ രൂപപ്പെടുകയും വൈറസിനെതിരെ ജീവിതകാലം മുഴുവന്‍ സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
ഹെപ്പറ്റൈറ്റിസ് എയ്‌ക്കെതിരെ വാക്‌സിനേഷന്‍ ലഭ്യമാണ്. പക്ഷേ അവ കുട്ടികള്‍ക്കും വൈറസ് ബാധയുണ്ടാകാന്‍ കൂടുതല്‍ സാധ്യതയുള്ള ചില രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കുമായി നിര്‍ദേശിച്ചിട്ടുള്ളതാണ്.

ആസ്റ്റര്‍ മെഡിസിറ്റിയിലെ സീനിയര്‍ സ്‌പെഷലിസ്റ്റ് (ഇന്റേണല്‍ മെഡിസിന്‍) ആണ് ഡോക്ടര്‍ സ്മിത മുരളീധരന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com