താടിയാണ് താരം...

താടി കറുപ്പിക്കുന്നതിനു മുന്‍പ്
താടിയാണ് താരം...

എന്‍പതുകളില്‍ ഫാഷനായിരുന്ന താടി ഇപ്പോള്‍ യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമിടയില്‍ വീണ്ടും സ്ഥാനം പിടിച്ചിരിക്കുകയാണ്. താടിയില്‍ പരീക്ഷണം നടത്താത്തവര്‍ വളരെ ചുരുക്കം എന്നു വേണം പറയാന്‍. പ്രശ്‌നം അവിടെയൊന്നുമല്ല.. നര.. വേണമെങ്കില്‍ അകാല നര എന്നും പറയാം.. ഓമനിച്ച് ഓമനിച്ച് കൊണ്ടു വരുമ്പോഴായിരിക്കും രംഗബോധമില്ലാതെ താടിയില്‍ വെള്ളിരോമങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

നരച്ച മുടിയും താടിയും (സാള്‍ട്ട് ആന്‍ഡ് പെപ്പര്‍) ഇപ്പോള്‍ ഫാഷനാണ്.. പക്ഷേ അതിലൊന്നും ആണുങ്ങള്‍ വീഴില്ല.. നരച്ചാല്‍ നരച്ചതു തന്നെ. എന്നാല്‍ പിന്നെ അടുത്ത മാര്‍ഗം സ്വാഭാവികമായും താടി കറുപ്പിക്കുക എന്നതാണല്ലോ. താടി കറുപ്പിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.. 

മികച്ച നിറം തെരഞ്ഞെടുക്കുകയാണ് ആദ്യ പടി. എല്ലാവര്‍ക്കും ഒരേ നിറം ചേരില്ല. പലരും ഡൈ ചെയ്യുമ്പോള്‍ മൊത്തത്തില്‍ ചെമ്പിച്ചു പോകാറുണ്ട്. അതുകൊണ്ട് മുഖത്തിന് യോജിച്ച നിറം തിരഞ്ഞെടുക്കുക. കറുപ്പിന് തന്നെ മുന്‍ഗണന കൊടുക്കുന്നവര്‍ക്ക് ഇതൊന്നും ബാധകമല്ല കേട്ടോ.. താടിയില്‍ പല ഷേഡുകള്‍ പരീക്ഷിക്കാന്‍ ആഗ്രഹമുള്ളവരുടെ കാര്യമാണ് സൂചിപ്പിച്ചത്.  

ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗങ്ങളിലൊന്നാണ് മുഖത്തെ ചര്‍മ്മം അതുകൊണ്ട് ഡൈ ചെയ്യാനുപയോഗിക്കുന്ന മിശ്രിതം അലര്‍ജിയുണ്ടാക്കുന്നുണ്ടോ എന്ന് നോക്കണം. കൈത്തണ്ടയിലോ മറ്റോ ചെറുതായി പുരട്ടി അല്‍പ സമയം കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ മനസിലാകും ചൊറിച്ചിലോ തടിപ്പോ മറ്റോ ഉണ്ടോയെന്ന്. അലര്‍ജിയില്ല എന്ന മനസിലായാലും കഴിവതും മുഖത്തെ ചര്‍മ്മത്തിലൊന്നും ഇത് പരക്കാതെ ശ്രദ്ധിക്കുന്നതാണ് നല്ലത്. മുടി കറുപ്പിക്കുന്ന മിശ്രിതം തന്നെ താടിയിലും ഉപയോഗിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല, അളവ് കുറച്ച് ഉപയോഗിച്ചാല്‍ മതി എന്നു മാത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com