കോഴിമുട്ടയില്‍ നിന്നും പാമ്പു വിഷത്തിനുള്ള മരുന്ന് കണ്ടുപിടിച്ചു

പാമ്പുവിഷത്തിനുള്ള പ്രതിമരുന്ന് കോഴിമുട്ടയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാമെന്ന് കണ്ടെത്തി.
കോഴിമുട്ടയില്‍ നിന്നും പാമ്പു വിഷത്തിനുള്ള മരുന്ന് കണ്ടുപിടിച്ചു

തിരുവനന്തപുരം: പാമ്പുവിഷത്തിനുള്ള പ്രതിമരുന്ന് കോഴിമുട്ടയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാമെന്ന് കണ്ടെത്തി. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ വിദഗ്ധരാണ് സ്തുത്യര്‍ഹമായ ഈ കണ്ടുപിടുത്തം നടത്തിയത്. ഈ മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചു കഴിഞ്ഞു. ഇനി ലോകാരോഗ്യ സംഘടന നിര്‍ണയിക്കുന്ന സാധുതാ പരിശോധനയ്ക്കു വിധേയമാക്കും.

കുതിരയുടെ രക്തത്തില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന 'സ്‌നേക് ആന്റിവെനം' എന്ന മരുന്നാണ് നിലവില്‍ പ്രതിരോധ മരുന്നായി ഉപയോഗിച്ച് വരുന്നത്. ഇത് ചിലവേറിയതാണ്. കോഴി മുട്ടയുടെ മഞ്ഞക്കരുവില്‍നിന്ന് ആന്റി വെനം വേര്‍തിരിച്ചെടുക്കാന്‍ ചെലവു കുറവാണെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. ചെന്നൈയിലെ ന്യൂ മെഡിക്കോണ്‍ ഫാര്‍മ ലാബുമായി സഹകരിച്ചാണു ഗവേഷണം പുരോഗമിക്കുന്നത്. 

പാമ്പിന്‍വിഷത്തിനുള്ള പ്രതിമരുന്ന് കൂടാതെ മൂത്രനാളിയിലെ അണുബാധ അതിവേഗം കണ്ടെത്തുന്നതിനു റാപ്പിഡ് ടെസ്റ്റ് കിറ്റും ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കിറ്റ് ഉപയോഗിച്ച് ഏത് ആശുപത്രിയിലും പരിശോധന നടത്താം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com