രാജ്യത്തെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ ഇന്ന്; മാറ്റിവയ്ക്കുന്നത് അമ്മയില്‍ നിന്നും മകളിലേക്ക്

അമ്മയുടെ ഗര്‍ഭാശയമാണ് ഇരുപത്തിയൊന്നുകാരിയായ മകളിലേക്ക് മാറ്റിവയ്ക്കുന്നത്
രാജ്യത്തെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ ഇന്ന്; മാറ്റിവയ്ക്കുന്നത് അമ്മയില്‍ നിന്നും മകളിലേക്ക്

പുനെ: രാജ്യത്തെ ആദ്യ ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ ഇന്ന് പുനെയിലെ ഗാലക്‌സി ലപറോസ്‌കോപി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കും. അമ്മയുടെ ഗര്‍ഭാശയമാണ് ഇരുപത്തിയൊന്നുകാരിയായ മകളിലേക്ക് മാറ്റിവയ്ക്കുന്നത്. 

എട്ട് മണിക്കൂറാണ് ശസ്ത്രക്രീയയ്ക്ക് വേണ്ടിവരിക. 12 ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് ശസ്ത്രക്രീയ നടത്തുന്നത്. യുവതിക്ക് ഗര്‍ഭപാത്രം ഇല്ലാത്തതിനെ തുടര്‍ന്നാണ് അമ്മയില്‍ നിന്നും മാറ്റിവയ്ക്കുന്നത്. ഇവിടെ നടക്കുന്ന ആദ്യ രണ്ട് ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയകള്‍ സൗജന്യമായി നടത്താനാണ് ആശുപത്രിയുടെ തീരുമാനം. എന്നാല്‍ ഒരു ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയ്ക്ക് 8 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.

ഇന്ന് നടക്കുന്ന ശസ്ത്രക്രീയ കൂടാതെ വെള്ളിയാഴ്ചയും ഇവിടെ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടക്കും. ഇതിലും അമ്മയുടെ ഗര്‍ഭപാത്രമാണ് മകളിലേക്ക് മാറ്റുന്നത്.  

2012ല്‍ സ്വീഡനിലായിരുന്നു ലോകത്തിലെ ആദ്യ ഗര്‍ഭപാത്ര മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ നടക്കുന്നത്. ഇങ്ങനെ മാറ്റിവെച്ച ഗര്‍ഭപാത്രത്തിലൂടെ ആദ്യമായി കുഞ്ഞ ജനിക്കുന്നത് 2014ലും. ഇങ്ങനെ ഗര്‍ഭാശയം മാറ്റിവയ്ക്കലിന് ശേഷം സിസേറിയനിലൂടെയായിരിക്കും കുഞ്ഞിനെ പുറത്തെടുക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com