'കുട്ടിമദ്യപാനികള്‍ സൂക്ഷിക്കുക'; നിങ്ങളെ കാത്തിരിക്കുന്നത് പരാജയത്തിന്റെ നാളുകള്‍ 

കുട്ടികള്‍ക്കിടയിലെ ദുശ്ശീലങ്ങള്‍ നിയന്ത്രിക്കാതിരുന്നാല്‍ അവരുടെ ജീവിതം പരാജയത്തിലേക്ക് ഇത് കാരണമാകും
'കുട്ടിമദ്യപാനികള്‍ സൂക്ഷിക്കുക'; നിങ്ങളെ കാത്തിരിക്കുന്നത് പരാജയത്തിന്റെ നാളുകള്‍ 

കൗമാരക്കാര്‍ക്കിടയില്‍ മദ്യപാനവും പുകവലിയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത് കൗമാര ചാപല്യമായി കണ്ട് തള്ളിക്കളയരുതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ക്കിടയിലെ ദുശ്ശീലങ്ങള്‍ നിയന്ത്രിക്കാതിരുന്നാല്‍ അവരുടെ ജീവിതം പരാജയത്തിന്‌ ഇത് കാരണമാകും. കഞ്ചാവിന്റെ ഉപയോഗവും മദ്യപാനവും ജീവിത വിജയം നേടുന്നതിന് തടസമാകുമെന്നാണ് യുഎസിലെ യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റികട്ടിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍. 

വിദ്യാഭ്യാസം, തൊഴില്‍, വിവാഹം തുടങ്ങിയ ജിവിതത്തിലെ എല്ലാ ഘട്ടങ്ങളിലും കഞ്ചാവും മദ്യപാനവും വില്ലനാകും. 1165 കൗമാരക്കാരില്‍ വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണം നടത്തിയാണ് നിഗമനത്തിലേക്ക് എത്തിയത്. മദ്യപാനവുമായി ബന്ധപ്പെട്ടുള്ളവരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. 12 വയസ് മുതല്‍ 24 നും 34 നും ഇടയില്‍ പ്രായമാകുന്നത് വരെയാണ് ഇവരെ നിരാക്ഷിച്ചത്. 

ചെറുപ്പത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന കുട്ടികള്‍ കഞ്ചാവിന് അടിമകളായതിന് ശേഷമുള്ള ജീവിതം തീര്‍ത്തും മോശമാണ്. ചെറിയ പ്രായം മുതല്‍ പുകവലിയും മദ്യപാനവും ശീലമാക്കിയവര്‍ക്ക് മികച്ച വിദ്യാഭ്യാസം നേടാന്‍ സാധിക്കില്ല. തൊഴില്‍ സ്ഥാപനത്തിലെ മുഴുവന്‍ സമയ ജീവനക്കാരനാകാനോ വിവാഹം കഴിക്കാനോ ഉള്ള സാധ്യതകള്‍ കുറവാണ്. സാമ്പത്തികമായും ഇവര്‍ മോശം അവസ്ഥയിലായിരിക്കുമെന്നും ഗവേഷണത്തില്‍ പറഞ്ഞു. 

ഇത്തരത്തിലുള്ളവര്‍ക്ക് മറ്റുള്ളവരെ കൂടുതലായി ആശ്രയിക്കേണ്ടതായി വരും. കുട്ടികളിലെ പുകവലിയും മദ്യപാനവും കാന്‍സര്‍ പോലുള്ള രോഗങ്ങളിലേക്കും സൈക്കോസോഷ്യല്‍ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് നേരത്തെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com