ദന്തസംരക്ഷണത്തില്‍ അല്‍പം ശ്രദ്ധനല്‍കിയാല്‍ കുട്ടികളെ അമിതവണ്ണത്തില്‍ നിന്ന് രക്ഷിക്കാം 

മോശം ദന്താരോഗ്യവും ശരീര ഭാരവും ശരീരത്തിലെ അധിക കൊഴുപ്പും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
ദന്തസംരക്ഷണത്തില്‍ അല്‍പം ശ്രദ്ധനല്‍കിയാല്‍ കുട്ടികളെ അമിതവണ്ണത്തില്‍ നിന്ന് രക്ഷിക്കാം 

കുട്ടികളുടെ ദന്തപരിപാലനത്തില്‍ അല്‍പമൊന്ന് ശ്രമിച്ചാല്‍ അവരെ അമിതവണ്ണമുള്ളവരാകുന്നതില്‍ നിന്ന് രക്ഷിക്കാമെന്ന് പുതിയ പഠനം. മോശം ദന്താരോഗ്യവും ശരീര ഭാരവും ശരീരത്തിലെ അധിക കൊഴുപ്പും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ശരീരഭാരം എപ്പോഴും ഒരു സെന്‍സിറ്റീവ് ആയിട്ടുള്ള വിഷയമാണെന്നും ഭക്ഷണശീലങ്ങളെയും ദന്താരോഗ്യത്തേയും കുറിച്ച് ഒന്നിച്ച ചര്‍തച്ചചെയ്യുമ്പോള്‍ അത് ഈ വിഷയത്തെ മറ്റൊരു വീക്ഷണകോണില്‍ കാണാന്‍ സഹായിക്കുമെന്ന് സ്വീഡനിലെ ഗോതന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ത്ഥി ലൂയിസ് അര്‍വിഡ്‌സണ്‍ പറയുന്നു. 271 ചെറിയ കുട്ടികളിലാണ് പഠനം നടത്തിയത്. 

കുട്ടികളുടെ ശരീരഭാരവും ഉയരവും അവര്‍ കഴിക്കുന്ന ഭക്ഷണവും താരതമ്യപ്പെടുത്തിയാണ് പഠനം നടത്തിയത്. ഉമിനീരിലെ ബാക്ടീരിയയുടെ സാനിധ്യവും നിരീക്ഷിച്ചിരുന്നു. കൂടുതല്‍ ബാക്ടീരിയ കാണപ്പെട്ട കുട്ടികള്‍ അമിത ശരീരഭാരമുള്ളവരും മോശം ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നവരുമാണെന്നാണ് കണ്ടെത്തല്‍. 

കുട്ടികളുടെ അമിതവണ്ണത്തെകുറിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കള്‍ ജങ്ക് ഭക്ഷണത്തോടും മധുരമുള്ള പാനീയങ്ങളോടുമുള്ള ഇഷ്ടം നിയന്ത്രിക്കണം. നല്ല ഭക്ഷണം കുട്ടികളിലെ ആത്മാഭിമാനം ഉയര്‍ത്തുമെന്നും സുഹൃത്തുക്കലുമായി നല്ല ബന്ധം സൂക്ഷിക്കാനും സാനസീക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനം കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com