വീട്ടില്‍ പൂച്ചയുണ്ടോ? എങ്കില്‍ ആസ്ത്മയെ പേടിക്കണ്ട; പൂച്ചകള്‍ക്ക് കുട്ടികളെ ആസ്ത്മയില്‍ നിന്ന് രക്ഷിക്കാനാവുമെന്ന് പഠനഫലം 

വീട്ടില്‍ പൂച്ചയുണ്ടോ? എങ്കില്‍ ആസ്ത്മയെ പേടിക്കണ്ട; പൂച്ചകള്‍ക്ക് കുട്ടികളെ ആസ്ത്മയില്‍ നിന്ന് രക്ഷിക്കാനാവുമെന്ന് പഠനഫലം 

വീട്ടില്‍ പൂച്ചയെ വളര്‍ത്തുന്നതുകൊണ്ട് ഇനി രണ്ടുണ്ട് കാര്യം. എലിയേയും പിടിക്കാം, കുട്ടികളില്‍ ആസ്ത്മ വരുന്നത് തുടയുകയും ചെയ്യാം. പൂച്ചയെ വളര്‍ത്തുന്നത് ചെറിയ കുട്ടികളില്‍ ആസ്ത്മ വരുന്നതില്‍ നിന്ന് തടയുമെന്നാണ് പുതിയ കണ്ടെത്തല്‍. ചെറിയ പ്രായം മുതല്‍ പൂച്ചകളോടൊത്ത് കഴിയുന്ന കുട്ടികള്‍ക്ക് മലിനീകരണ തോത് കൂടുതലുള്ള സാഹചര്യങ്ങളെ വളരെ എളുപ്പത്തില്‍ തരണം ചെയ്യാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. 

400 കുട്ടികളെ വിശകലനം ചെയ്താണ് അന്തിമഫലത്തിലേക്ക് എത്തിയത്. ആസ്ത്മവരാനുള്ള പ്രധാന കാരണം ജനിതക പ്രശ്‌നങ്ങളാണ്. പൂച്ചയുടെ സാന്നിധ്യം ഇത് ഇല്ലാതാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ പട്ടികളെ വളര്‍ത്തുന്നതുകൊണ്ട് ആസ്ത്മയില്‍ നിന്ന് രക്ഷപ്പെടാനാകില്ല. ഇത്തരത്തിലുള്ള ജനിതക പ്രശ്‌നങ്ങള്‍ ആസ്ത്മ വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയും ബ്രോഞ്ചൈറ്റീസ്, ന്യൂമോണിയ എന്നീ രോഗങ്ങള്‍ വരാനും കാരണമാകും. 

പഠനം നടത്തിയ മൂന്നില്‍ ഒരു കൂട്ടിക്ക് ഈ പ്രശ്‌നങ്ങളുണ്ട്. പൂച്ചകളുടെ ശരീരത്തിലുള്ള ബാക്റ്റീരിയകളാണ് ആസ്ത്മയില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടികളെ സഹായിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇവ കാരണം വരുന്ന മറ്റ്‌ രോഗങ്ങള്‍ മറക്കരുതെന്നും പഠനത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൊണ്ടും ജനിതക പ്രശ്‌നങ്ങള്‍കൊണ്ടുമാണ് പ്രധാനമായും ആസ്ത്മ വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com