രണ്ടുലക്ഷം ആളുകള്‍ ; ലോകത്തിലെ ഏറ്റവും വലിയ സെക്‌സ് പഠനം പുരോഗമിക്കുന്നതിങ്ങനെ 

ലൈംഗിക ശീലങ്ങളെക്കുറിച്ച് നടത്തുന്ന പഠനത്തിന്റെ ഭാഗമാകാന്‍ ഏകദേശം രണ്ടു ലക്ഷത്തോളം ഡെന്‍മാര്‍ക്കുകാരെ തിരഞ്ഞെടുത്തു.
രണ്ടുലക്ഷം ആളുകള്‍ ; ലോകത്തിലെ ഏറ്റവും വലിയ സെക്‌സ് പഠനം പുരോഗമിക്കുന്നതിങ്ങനെ 

ലൈംഗിക ശീലങ്ങളെക്കുറിച്ച് നടത്തുന്ന പഠനത്തിന്റെ ഭാഗമാകാന്‍ ഏകദേശം രണ്ടു ലക്ഷത്തോളം ഡെന്‍മാര്‍ക്കുകാരെ തിരഞ്ഞെടുത്തു. പ്രൊജക്ട് സെക്‌സസ് എന്ന പഠനം സെക്‌സും അടുപ്പവും എങ്ങനെ ആരോഗ്യത്തെ ബാധിക്കും, ആരോഗ്യം എത്രമാത്രം ലൈംഗിക ജീവിതത്തെ ബാധിക്കും തുടങ്ങിയവയാണ് പരിശോദിക്കുക. വളരെ ഉത്സാഹത്തോടെയാണ് പഠനവുമായി മുന്നോട്ടുപോകുന്നതെന്നും ആളുകളോട് അവര്‍ സാധാരണയായി മറ്റുള്ളവരുമായി പങ്കുവയ്ക്കാത്ത ചില തികച്ചും സ്വകാര്യമായ കാര്യങ്ങളാണ് ചോദിച്ചറിയുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കുന്ന ഡെന്‍മാര്‍ക്കിലെ എപ്പിഡെമിയോളജി റിസേര്‍ച്ച് വിഭാഗത്തിലെ ഡോക്ടര്‍ മോര്‍ടെന്‍ ഫ്രിസ്‌ക് പറഞ്ഞു. ഇതുവരെയും ഇത്ര വിപുലമായ രീതിയില്‍ സമാനമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നതുകൊണ്ടുതന്നെ വളരെ ആകാഷയോടെയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സെക്‌സ് പോലെ തന്നെ പ്രധാനം അടുപ്പവും

വളരെയധികം രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്ന സര്‍വെയില്‍ അവരുടെ ലൈംഗിക അനുഭവങ്ങള്‍, ഏത് ലിംഗക്കാരിലേക്കാണ് ആകൃഷ്ടരാകുന്നത്, എത്രമാത്രം സെക്‌സ് അനുഭവപ്പെടാറുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിയും. സര്‍വെയില്‍ പങ്കെടുക്കുന്ന ആളുകളുടെ പശ്ചാതലം, ആരോഗ്യം, സ്വന്തം ശരീരത്തെകുറിച്ചുള്ള കാഴ്ചുപ്പാട് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളതാണ് കൂടുതല്‍ ചോദ്യങ്ങളും. ലൈംഗികതയ്ക്കിടയില്‍ മദ്യപാനം പുകവലി തുടങ്ങിയ ശീലങ്ങള്‍ ഉണ്ടോ എന്നും ചോദിച്ചറിയുന്നുണ്ട്. ലൈംഗീക ജീവിതത്തിലെ നെഗറ്റീവ് സ്വാധീനങ്ങള്‍ എന്തെല്ലാമെന്ന് കണ്ടെത്തുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. 

ലൈംഗീകതയുടെ നല്ല വശങ്ങള്‍ എന്തെല്ലാം?

പഠനത്തിലെ കണ്ടെത്തലുകളെകുറിച്ച് പറയാറായിട്ടില്ലെങ്കിലും കൂടുതല്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവര്‍ ആരോഗ്യമുള്ളവരായിരിക്കുമോ? പങ്കാളികള്‍ക്കിടയില്‍ ഒരേ ലൈംഗിക ആഗ്രഹങ്ങള്‍ ഉണ്ടാകുമ്പോള്‍ റിലേഷണ്‍ഷിപ് മികച്ചതാകുമോ? സെക്‌സ് ചെയ്യുന്നതുവഴിയോ വിശ്വസിക്കാന്‍ പറ്റുന്ന സ്‌നേഹം നിറഞ്ഞ പങ്കാളിയുണ്ടെന്നതോ അസുഖങ്ങള്‍ പെട്ടന്ന് വിട്ടുമാറാന്‍ സഹായിക്കുമോ?  എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന് ഗവേഷകര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കെട്ടുകഥകള്‍ക്ക് പിന്നിലെ ശരിതെറ്റുകള്‍ സ്ഥിരീകരിക്കും

അമിതഭാരമുള്ളവര്‍ക്ക് സെക്‌സ് കുറവായിരിക്കും എന്നതരത്തിലുള്ള പ്രസ്താവനകള്‍ക്ക് പിന്നിലെ ശരിതെറ്റുകള്‍ അന്വേഷിക്കാനും പഠനം ലക്ഷ്യമിടുന്നുണ്ട്. ഇത്തരത്തിലുള്ള വാദഗതികള്‍ ശരിയാണെന്ന് തെളിഞ്ഞാന്‍ അതിന്റെ പിന്നിലെ കാരണമെന്തെന്നുകൂടി പഠനം അന്വേഷിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com