ഫ്രെഷ്‌,നാച്ചുറല്‍ എന്നി പദപ്രയോഗങ്ങള്‍ക്ക് നിയന്ത്രണം;കരട് ഭക്ഷ്യനിയമത്തിന് രൂപമായി

ഭക്ഷ്യവസ്തുവിന്റെ ഉറവിടം കൃത്യമായി ബോധ്യപ്പെട്ടാല്‍ മാത്രമേ ഫ്രെഷ്, നാച്ചുറല്‍ എന്നി പദപ്രയോഗങ്ങള്‍ പരസ്യത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുളളുവെന്ന് കരട് നിയമത്തില്‍ പറയുന്നു
ഫ്രെഷ്‌,നാച്ചുറല്‍ എന്നി പദപ്രയോഗങ്ങള്‍ക്ക് നിയന്ത്രണം;കരട് ഭക്ഷ്യനിയമത്തിന് രൂപമായി

ന്യൂഡല്‍ഹി : ഭക്ഷ്യവസ്തുക്കളുടെ പരസ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന നാച്ചുറല്‍, ഒറിജിനല്‍ പോലുളള പദപ്രയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ബന്ധപ്പെട്ട നിയമത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന കരട് നിയമത്തിന് ആരോഗ്യമന്ത്രാലയം രൂപം നല്‍കി.  ഭക്ഷ്യവസ്തുവിന്റെ ഉറവിടം കൃത്യമായി ബോധ്യപ്പെട്ടാല്‍ മാത്രമേ ഫ്രെഷ്, നാച്ചുറല്‍ എന്നി പദപ്രയോഗങ്ങള്‍ പരസ്യത്തില്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുളളുവെന്ന് കരട് നിയമത്തില്‍ പറയുന്നു. 

ഫ്രെഫ്, ഫ്രെഷിലി എന്നി പദപ്രയോഗങ്ങള്‍ക്ക് പിന്നാലെ മറ്റു വിശേഷണങ്ങള്‍ കൂടി പരസ്യത്തില്‍ നല്‍കുന്നത് പതിവാണ്. ഇത് തുടര്‍ന്നും അനുവദിക്കില്ലെന്ന് കരട് നിയമം പറയുന്നു. വേഗം കേടുവരുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്നവയുടെ പരസ്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ എളുപ്പം തയ്യാറാക്കണമെന്ന നിര്‍ദേശം മാത്രം അധികമായി നല്‍കാം. 

നാച്ചുറല്‍ എന്ന പദപ്രയോഗം ഉപയോഗിക്കുന്നതിനും കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചെടി, മൃഗം, ധാതുലവണങ്ങള്‍ തുടങ്ങിയവയില്‍ നിന്നും സംസ്‌ക്കരിച്ചെടുക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ പരസ്യത്തിനാണ് നിയന്ത്രണം. ആരോഗ്യമന്ത്രാലയം അംഗീകരിച്ച സ്രോതസ്സുകളില്‍ നിന്നുമാണ് ഭക്ഷണപദാര്‍ത്ഥം തയ്യാറാക്കിയത് എന്ന് ബോധ്യപ്പെടുത്താന്‍ സാധിക്കണം. അല്ലാത്ത പക്ഷം നാച്ചൂറല്‍ എന്ന വാക്ക് ഉപയോഗിക്കാന്‍ അനുവദിക്കില്ല.  

ഭക്ഷ്യവസ്തുക്കളുടെ സംസ്‌ക്കരണത്തിനും നിയന്ത്രണമുണ്ട്.ഭക്ഷ്യയോഗ്യമായ നിലയില്‍ ഭക്ഷണവസ്തുക്കള്‍ സംസ്‌ക്കരിച്ചെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ കെമിക്കല്‍സും പ്രിസര്‍വേറ്റീവ്‌സും ചേര്‍ക്കാതെ പാക്കേജിംഗ് നിര്‍വഹിക്കണമെന്ന് മാത്രം. സംയുക്ത ഭക്ഷണപദാര്‍ത്ഥങ്ങളുടെ പുറം കവറില്‍ നാച്ചുറലിന് പകരം 'മെയ്ഡ് ഫ്രം നാച്ചുറല്‍ ഇന്‍ഗ്രിഡിയന്‍സ്'എന്ന് ചേര്‍ക്കണം. ട്രെഡിഷണല്‍ എന്ന പദപ്രയോഗം റെസിപ്പുകള്‍ അതായത് ചേരുവകള്‍ക്ക്  മാത്രമേ ഇനി ഉപയോഗിക്കാന്‍ പാടുളളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com