കോഫി പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ദിവസം മൂന്ന് കപ്പ് കോഫി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും

കോഫി കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ദിവസം മൂന്ന് കപ്പ് കോഫി കുടിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരാനും അതുമൂലം മരണം സംഭവിക്കാനുമുള്ള സാധ്യത കുറവാണ്
കോഫി പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ദിവസം മൂന്ന് കപ്പ് കോഫി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും

പ്രതിദിനം മൂന്ന് മുതല്‍ നാല് വരെ കപ്പ് കോഫി കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠന റിപ്പോര്‍ട്ട്. മനുഷ്യശരീരത്തില്‍ കോഫി കുടിക്കുന്നതിലൂടെയുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് യൂണിവേഴ്‌സിറ്റി ഓഫ് സൗത്താംപ്റ്റണ്‍ ഗവേഷകരാണ് ഗവേഷണം നടത്തിയത്. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലാണ് (ബിഎംജെ) റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 200 ല്‍ അധികം പഠനം നടത്തിയാണ് അന്തിമഫലത്തിലേക്ക് എത്തിയതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. 

കോഫി കുടിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ദിവസം മൂന്ന് കപ്പ് കോഫി കുടിക്കുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരാനും അതുമൂലം മരണം സംഭവിക്കാനുമുള്ള സാധ്യത കുറവാണ്. ഇതുമൂലമുള്ള ഏറ്റവും മികച്ച ഗുണം കരള്‍ രോഗത്തിനുള്ള സാധ്യത കുറവാണ് എന്നതാണ്. എന്നാല്‍ കുടിക്കുന്നകുകൊണ്ട് രോഗങ്ങളില്‍ മാറ്റം കൊണ്ടുവരാനാകുമെന്ന് പറയാനാകില്ലെന്ന് പഠനത്തില്‍ ഉള്‍പ്പെട്ട യൂണിവേഴ്‌സിറ്റി അധ്യാപകന്‍ പോള്‍ റോഡറിക് പറഞ്ഞു. 

വയസ്, പുകവലിക്കുന്നവരാണോ, പ്രതിദിനം എത്ര സമയം വ്യായാമം ചെയ്യും തുടങ്ങിയവയെല്ലാം ഇതിനെ ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിവിതത്തില്‍ രോഗങ്ങള്‍ വരാന്‍ നിരവധി സാധ്യതകളുണ്ട്. എന്നാല്‍ കോഫി കുടിക്കുന്നത് ഇത്തരത്തിലുള്ള സാധ്യതകളെ കുറക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ 200 മില്ലീ ഗ്രാമില്‍ കൂടുതല്‍ കോഫി കുടിക്കുന്നത് ഗര്‍ഭം അലസിപ്പോകാന്‍ കാരണമാകുമെന്ന് യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പറയുന്നു. എന്നാല്‍ ആരോഗ്യകരമായി മാത്രമേ കോഫി കുടിക്കരുതെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പാലും പഞ്ചസാരയും കുറയ്ക്കണമെന്നാണ് നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com