കഷണ്ടിയും അകാലനരയുമുള്ള പുരുഷന്‍മാര്‍ക്ക് ഹൃദയരോഗം വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണെന്ന് പഠനം

കഷണ്ടികയറുകയും അകാലനരയുണ്ടാകുകയും ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് 40 വയസിന് മുന്‍പ് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട്
കഷണ്ടിയും അകാലനരയുമുള്ള പുരുഷന്‍മാര്‍ക്ക് ഹൃദയരോഗം വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണെന്ന് പഠനം

ചെറിയപ്രായത്തില്‍ കഷണ്ടികയറുകയും അകാലനരയുണ്ടാകുകയും ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് 40 വയസിന് മുന്‍പ് ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സാധാരണ അമിതവണ്ണമാണ് യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗത്തിനുള്ള കാരണമായി പറയുന്നത്. എന്നാല്‍ അമിതവണ്ണത്തേക്കാള്‍ കൂടുതല്‍ സാധ്യത ഇതിനാണെന്നാണ് പഠനത്തില്‍ പറയുന്നത്. 

യുവാക്കള്‍ക്കിടയില്‍ ഹൃദയ രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനുള്ള പരമ്പരാഗതമായ കാരണങ്ങളെക്കുറിച്ച് വ്യക്തമാക്കിനാവില്ലെന്നാണ് പഠനം നടത്തിയ ഗുജറാത്തിലെ യുഎന്‍ മെഹ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഡോ. സച്ചിന്‍ പട്ടീല്‍ പറഞ്ഞു. ചെറിയപ്രായത്തില്‍ മുടിനരയ്ക്കുന്നതിനും കഷണ്ടികയറുന്നതിനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള കാരണങ്ങളുമായി ബന്ധമുണ്ടെന്ന് പട്ടീല്‍ വ്യക്തമാക്കി. 

40 വയസില്‍ താഴെയുള്ള ഹൃദ്രോഗികളായ 790 പുരുഷന്‍മാരേയും ആരോഗ്യവാന്‍മാരായ ഇതേ പ്രായത്തിലുള്ള 1270 യുവാക്കളേയുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ഇതില്‍ നിന്ന് ഹൃദ്രോഗമുള്ളവരില്‍ 50 ശതമാനത്തിനും അകാലനരയും 49 ശതമാനത്തിന് കഷണ്ടിയും ഉണ്ടെന്നാണ് കണ്ടെത്തല്‍. ആരോഗ്യമുള്ളവരില്‍ ഇത് യഥാക്രമം 30 ശതമാനവും 27 ശതമാനവുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com