തലച്ചോറിന് ക്ഷതം സംഭവിക്കാന്‍ ശക്തിയായ ഒരമര്‍ത്തല്‍ മതി

മനുഷ്യശരീരത്തിലെ ഏറ്റവും മൃദുവായ ഈ ഭാഗത്തിന് കേടുവരാന്‍ കൈവിരല്‍ക്കൊണ്ടുള്ള ശക്തിയായ ഒരമര്‍ത്തല്‍ മതി.
തലച്ചോറിന് ക്ഷതം സംഭവിക്കാന്‍ ശക്തിയായ ഒരമര്‍ത്തല്‍ മതി

മനുഷ്യശരീരത്തിലെ ഏറ്റവും കട്ടിയുള്ള അസ്ഥിയാണ് തലയോട്ടി. തലച്ചോറിന് പൊതിഞ്ഞുകൊണ്ടാണതിന്റെ സ്ഥാനവും. നമ്മുടെ തലച്ചോറിന് എന്തുകൊണ്ടാണ് ഇത്രയും കട്ടിയുള്ള ആവരണം നല്‍കിയിട്ടുള്ളത് എന്ന് ആലോചിച്ചിട്ടുണ്ടോ? മനുഷ്യശരീരത്തിലെ ഏറ്റവും മൃദുവായ ഈ ഭാഗത്തിന് കേടുവരാന്‍ കൈവിരല്‍ക്കൊണ്ടുള്ള ശക്തിയായ ഒരമര്‍ത്തല്‍ മതി.

പിങ്ക് നിറമുള്ള ഒരു വാള്‍നട്ട് പോലെയാണ് തലച്ചോര്‍ കാണപ്പെടുന്നതെന്നാണ് ജീവശാസ്ത്ര പഠനങ്ങളും മനുഷ്യശരീരഘടനയും വ്യാഖ്യാനിച്ചിരുന്നത്. പക്ഷേ ഈ വീഡിയോയില്‍ തലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ കാണുമ്പോള്‍ ഇത് അങ്ങേയറ്റം നേര്‍ത്ത ഒരു അവയവമാണെന്ന് നമുക്ക് മനസിലാവും. 

തലച്ചോര്‍ ശരീരത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഉടനെയുള്ള വീഡിയോയാണ് ഇവിടെ അപ്ലോഡ് ചെയ്തിരിക്കുന്നത്. അതില്‍ വിരലുകള്‍ ഓടിച്ചുകൊണ്ട് ഡോക്ടര്‍ ഓരോ ഭാഗത്തെപ്പറ്റിയും വിവരിക്കുന്നുണ്ട്. 'നിങ്ങള്‍ ഇതുവരെ മാര്‍ക്കറ്റിലും മറ്റും കണ്ടിട്ടുള്ള മാംസങ്ങളിലെല്ലാം വെച്ച് ഏറ്റവും മൃദുവായ വസ്തുവാണ് തലച്ചോര്‍. എളുപ്പത്തില്‍ പരിക്കേല്‍ക്കാവുന്ന ഒന്നാണ്. അതായത് ഒരു തള്ളവിരല്‍ മതി അതിന് നാശം സംഭവിക്കാന്‍' ഡോക്ടര്‍ പറഞ്ഞു.

വീഡിയോ കാണാം...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com