മാംസം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മാംസം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

മനുഷ്യ ശരീരത്തിന് അത്യാവശ്യമായ പ്രോട്ടീനുകളുടെ ശ്രോതസാണ് മാംസത്തിലടങ്ങിയിട്ടുള്ളത്.

മനുഷ്യ ശരീരത്തിന് അത്യാവശ്യമായ പ്രോട്ടീനുകളുടെ ശ്രോതസാണ് മാംസത്തിലടങ്ങിയിട്ടുള്ളത്. പ്രോട്ടീനുകളെക്കൂടാതെ വിറ്റാമിന്‍ ബി(വിറ്റാമിന്‍ ബി1 മുതല്‍ ബി12 വരെ), വിറ്റാമിന്‍ സി, അയണ്‍, കാല്‍സ്യം, ഫോസ്ഫറസ്, ഒമേഗ ത്രി ഫാറ്റി ആസിഡ് എന്നിവയും മാംസത്തില്‍ ധാരാളമായി ഉള്‍ക്കൊണ്ടിട്ടുണ്ട്. നമ്മുടെ ശരീരത്തിനാവശ്യമായ ഒരുപാട് മൂലകങ്ങള്‍ മാംസാഹാരത്തിലടങ്ങിയിട്ടുണ്ട്. 

എന്നിരുന്നാലും നമുക്ക് ലഭിക്കുന്നത് നല്ല മാംസം തന്നെയാണോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. നല്ല മാംസത്തിലേ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടാവുകയുള്ളു. നിങ്ങള്‍ ശരിയായ മാംസം വാങ്ങാന്‍ സഹായിക്കുന്നതിന് ചില പൊടിക്കൈകള്‍ ഇതാ: 

നിറം പരിശോധിക്കുക
മാംസത്തിന്റെ പുതുമ നിശ്ചയിക്കുന്നത് അതിന്റെ നിറമാണ്. കോഴിയിറച്ചിയാണെങ്കില്‍ അതിന്റെ നിറം വെളുപ്പോ ലൈറ്റ് പിങ്കോ ആയിരിക്കണം. മാംസത്തിന് പച്ച നിറമില്ല എന്ന് പരിശോധിക്കണം, പ്രത്യേകിച്ച് ചിറകിനടിയില്‍. പ്രതലത്തില്‍ മുറിവേറ്റ അടയാളമോ രക്തക്കട്ടയോ ഉണ്ടാകരുത്. റെഡ് മീറ്റ് ആണെങ്കില്‍ അതിന് ചുവപ്പു നിറം തന്നെയായിരിക്കണം. ഇനി പായ്ക്ക് ചെയ്ത മാംസം ആണെങ്കില്‍ അതിന് ഇളം തവിട്ട് നിറമായിരിക്കും. 

ഗന്ധം പരിശോധിക്കുക
കോഴിമാംസമാണെങ്കില്‍ അതിന് പൊതുവെ ഗന്ധം കുറവായിരിക്കും. പക്ഷേ അപൂര്‍വ്വം ചില അവസരങ്ങളില്‍ ചെറുതായ തോതില്‍ മാംസ ഗന്ധം ഉണ്ടാകാം. റെഡ് മീറ്റ് ആടിന്റെയാണോ പോത്തിന്റെയാണോ എന്നെല്ലാം അതിന്റെ മണം നോക്കി തിരിച്ചറിയാനാകും. ഏതായാലും പുതിയ മാംസം വാങ്ങുമ്പോള്‍ അതിന് ദുര്‍ഗന്ധം ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഘടന പരിശോധിക്കുക
കോഴിമാംസം നല്ല മൃദുവായിരിക്കും. തൊട്ടുനോക്കുമ്പോള്‍ ഉറപ്പുള്ള മാംസമായിരിക്കണം. വലിയുന്ന മാംസമാണെങ്കില്‍ അത് പഴകിയതായിരിക്കും. അങ്ങനെയുള്ള കോഴിമാംസം വാങ്ങിക്കരുത്. മുറിക്കുന്ന സമയത്ത് മാംസം ഉറപ്പില്ലാത്തതും വലിയുന്നതുമാണെന്ന് കണ്ടാല്‍ അത് പാകം ചെയ്യരുത്. ഇനി റെഡ് മീറ്റിന്റെ കാര്യമാണെങ്കില്‍ എഴുപ്പത്തില്‍ മുറിയുന്ന മാംസമാണെങ്കില്‍ അത് വാങ്ങിക്കരുത്. അതിന്റെ കൊഴുപ്പിന്റെ കളര്‍ മഞ്ഞയാണെങ്കില്‍ അത് പഴയ മാംസം ആണെന്നുള്ള സൂചനയാണ് തരുന്നത്.

മാംസത്തിന്റെ തൊലി ഉപയോഗിക്കരുത്
മാംസത്തിന്റെ തൊലിയില്‍ ധാരാളം ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിട്ടുള്ള ഉയര്‍ന്ന തോതിലുള്ള കലോറി ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വഴിവെക്കും. അതുകൊണ്ട്, തൊലി നീക്കം ചെയ്തശേഷം മാംസം കഴിക്കണമെന്ന് ആരോഗ്യവിദഗ്ദര്‍ എല്ലായ്‌പ്പോഴും ശുപര്‍ശ ചെയ്യുന്നു.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുക
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എഎഎഎസ്) സര്‍ട്ടിഫിക്കേറ്റ് ചെയ്ത ലേബല്‍ ഓരോ പാക്കേജുചെയ്ത മാംസ്യ ഉല്‍പന്നത്തിനും ഉണ്ടോയെന്ന് ഉറപ്പുവരുത്തണം. കശാപ്പായ കടയില്‍ നിന്ന് ഇറച്ചി വാങ്ങുന്നത് ഒഴിവാക്കേണ്ടതിന്റെ പ്രധാന കാരണവും ഇതാണ്. കശാപ്പ് ശാലയില്‍ എഫ്എസ്എഎഎഎസ് സര്‍ട്ടിഫൈ ചെയ്ത മാംസമല്ല ലഭിക്കുക. ഭക്ഷ്യസുരക്ഷയ്ക്ക് അവിടെ യാതൊരു ഉറപ്പുമില്ല.

വളരെയധികം പോഷകങ്ങളാല്‍ സമ്പന്നമായ ഭക്ഷണമാണ് മാംസാഹാരമെന്ന് ഓര്‍ക്കുക. പക്ഷേ മാംസം സൂക്ഷിച്ച് വാങ്ങിയില്ലെങ്കില്‍ അതിന്റെ ഗുണം ലഭിക്കില്ല. എപ്പോഴും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിച്ച് ഗുണമേന്‍മയുള്ള മാംസം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com