കഞ്ചാവ് വലിക്കുന്നവരില്‍ ലൈംഗികാസക്തി കൂടുതലായിരിക്കുമെന്ന് പഠനം

കഞ്ചാവ് വലിക്കുന്ന സ്ത്രീ-പുരുഷന്‍മാര്‍ കൂടുതല്‍ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്.
കഞ്ചാവ് വലിക്കുന്നവരില്‍ ലൈംഗികാസക്തി കൂടുതലായിരിക്കുമെന്ന് പഠനം

കഞ്ചാവിനെപ്പറ്റി(മരിജ്വാന) നല്ലതും ചീത്തയുമായ ഒരുപാട് അഭിപ്രായങ്ങളും പഠനങ്ങളും നിലനില്‍ക്കുന്നുണ്ട്. ഇത് കാന്‍സര്‍ ഉള്‍പ്പെടെ നിരവധി അസുഖങ്ങള്‍ക്കുള്ള മരുന്നാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യവുമാണ്. ഇതിനിടെ കഞ്ചാവ് വലിക്കുന്ന സ്ത്രീ-പുരുഷന്‍മാര്‍ കൂടുതല്‍ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പുതിയ പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഞ്ചാവ് ലൈംഗികതയിലെ സ്വാഭാവികമായ പല ഘടകങ്ങളെയും നശിപ്പിച്ച് സെക്‌സിനെ നശിപ്പിക്കുമെന്നുള്ള പല ധാരണകളെയും വെല്ലുവിളിക്കുന്നതാണ് പുതിയ പഠനം. ഏതായാലും അമേരിക്കയിലെ കഞ്ചാവ് ഉപയോഗിക്കുന്ന 20 മില്യനിലധികം യുവാക്കള്‍ക്ക് തീര്‍ത്തും ആശ്വാസകരമായ പഠനമായിരിക്കുമിത്.

'തുടര്‍ച്ചയായി കഞ്ചാവ് വലിക്കുന്നതുകൊണ്ട് ലൈംഗിക പ്രേരണയോ പ്രകടനമോ തടസ്സപ്പെടുത്തുന്നതായി തോന്നുന്നില്ല. മാത്രമല്ല, ഇത് കൂടുതല്‍ തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ സഹായിക്കുന്നുമുണ്ട്' മുതിര്‍ന്ന ഗവേഷകനായ മെക്കല്‍ ഐസന്‍ബര്‍ഗ് പറഞ്ഞു.

മൈക്കല്‍ ഐസന്‍ബര്‍ഗിന്റെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് ഉപയോഗിക്കാത്തവരേക്കാള്‍ 20 ശതമാനത്തിലധികം തവണ സെക്‌സ് ചെയ്യാന്‍ കഴിയുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. 24- 25 വയസ് പ്രായമുള്ള 50000 അമേരിക്കന്‍ യുവാക്കളെ പഠനത്തിന് വിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ജേണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. 

തൊട്ട് മുന്‍പുള്ള 12 മാസക്കാലം പഠനവിധേയമായുള്ളവരില്‍ പകുതി ആളുകള്‍ക്ക് കഞ്ചാവ് നല്‍കി. മറ്റുള്ളവര്‍ക്ക് നല്‍കിയില്ല, ശേഷം അവരോട് കഴിഞ്ഞ നാല് മാസത്തില്‍ എത്ര തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് ചോദിച്ചാണ് നാഷനല്‍ സര്‍വേ ഓഫ് ഫാമിലി ഗ്രോത്ത് കഞ്ചാവും ലൈംഗിഗതയും എന്ന വിഷയത്തില്‍ പഠനം നടത്തിയത്. കഞ്ചാവ് ഉപയോഗിക്കാത്ത സ്ത്രീകള്‍ 6.0 തവണയും ഉപയോഗിച്ചവര്‍ 7.1 തവണയും ലൈംഗികബന്ധത്തിലേര്‍പ്പെട്ടതായി കണ്ടെത്തി. പുരുഷന്‍മാരുടെ കാര്യമാണെങ്കില്‍, കഞ്ചാവ് വലിച്ചവര്‍ 6.9 തവണയും വലിക്കാത്തവര്‍ 5.6 തവണയും സെക്‌സ് ചെയ്തതായി കണ്ടെത്തി (കണക്കുകള്‍ അമേരിക്കന്‍ പഠനരീതിയെ അടിസ്ഥാനമാക്കിയുള്ളതാണ്).

ഇതോടെ കഞ്ചാവ് മികച്ച ലൈംഗികത പ്രധാനം ചെയ്യുമെന്ന്  ഗവേഷകര്‍ ഉറപ്പിച്ചിരിക്കുകയാണ്. കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് ഏറെ ആശ്വാസവും ആത്മവിശ്വാസവും നല്‍കുന്ന ഈ പഠനത്തിന്  ലഹരി ഉപയോഗിക്കുന്നവരുടെ ഇടയില്‍ വമ്പിച്ച സ്വീകാര്യത ലഭിക്കാനാണ് സാധ്യത. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com