റെഡ് വൈന്‍ സ്ത്രീകള്‍ക്ക് ബെസ്റ്റാ; ഗര്‍ഭം ധരിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ഗവേഷണ ഫലം

റെഡ് വൈന്‍ കുടിക്കുന്ന സ്ത്രീകളില്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി നേടിക്കൊടുക്കുമെന്നാണ് നിരീക്ഷണം
റെഡ് വൈന്‍ സ്ത്രീകള്‍ക്ക് ബെസ്റ്റാ; ഗര്‍ഭം ധരിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് ഗവേഷണ ഫലം

ദിവസേന കുറച്ച് റെഡ് വൈന്‍ കഴിച്ചാല്‍ ഗര്‍ഭം ധരിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് വൈന്‍ കുടിക്കുന്നതും ഗര്‍ഭധാരണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. റെഡ് വൈന്‍ കുടിക്കുന്ന സ്ത്രീകളില്‍ കൂടുതല്‍ അണ്ഡങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി നേടിക്കൊടുക്കുമെന്നാണ് നിരീക്ഷണം. 

കുറഞ്ഞ അളവില്‍ വൈന്‍ കുടിക്കുന്ന സ്ത്രീകളില്‍ അണ്ഡാശയത്തിന്റെ ശക്തി വര്‍ധിപ്പിക്കും. ചെറിയ അളവ് മാത്രമാണ് ഇത്തരത്തില്‍ ശരീരത്തിന് ഗുണം ചെയ്യുന്നത്. അമിതമായി മദ്യപിക്കുന്നത് പ്രത്യുല്‍പ്പാദന ശേഷിയെ തകര്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗര്‍ഭം ധരിക്കാന്‍ ആഗ്രഹമുള്ള പ്രതിവാരം ആറ് യൂണിറ്റില്‍ താഴെ റെഡ് വൈന്‍ കഴിക്കുന്നത് നല്ലതാണെന്ന് ബ്രിട്ടീഷ് ഫെര്‍ട്ടിലിറ്റി സൊസൈറ്റി മേധാവി ആദം ബലെന്‍ പറഞ്ഞു. 

മദ്യം സ്ത്രീകളിലുണ്ടാക്കുന്ന പ്രത്യുല്‍പ്പാദന ശേഷി മനസിലാക്കാന്‍ 18 നും 44 നും ഇടയില്‍ പ്രായമുള്ള 135 സ്ത്രീകളെയാണ് വിലയിരുത്തിയത്. സ്ത്രീകളിലെ പ്രത്യുല്‍പ്പാദന ശേഷി കണക്കാനുള്ള അടിസ്ഥാന മാര്‍ഗമായ അന്‍ട്രല്‍ ഫോളികള്‍ കൗണ്ടാണ്് (എഎഫ്‌സി) ഇതിനായി ഉപയോഗിച്ചത്. സ്ത്രീകളുടെ പ്രായം മുപ്പതുകളിലേക്കെത്തുമ്പോള്‍ 12,13 അണ്ഡകോശങ്ങളാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com