ബീറ്റ്‌റൂട്ട് അത്ര നിസാരക്കാരനല്ല.... നിങ്ങളുടെ തലച്ചോറിനെ ചെറുപ്പമാക്കും

ബീറ്റ്‌റൂട്ട് തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ പ്രധാനം ചെയ്യുന്നതോടൊപ്പം കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഉന്‍മേഷവാന്‍മാരാക്കുന്നു.
ബീറ്റ്‌റൂട്ട് അത്ര നിസാരക്കാരനല്ല.... നിങ്ങളുടെ തലച്ചോറിനെ ചെറുപ്പമാക്കും

അമ്മമാര്‍ കുട്ടികളെ ബീറ്റ്‌റൂട്ട് കഴിക്കാന്‍ എപ്പോഴും നിര്‍ബന്ധിക്കാറുണ്ട്. മഞ്ഞുകാലത്ത് ബീറ്റ്‌റൂട്ട് ജ്യൂസ് നല്‍കുന്നതും ശ്രദ്ധിച്ചിട്ടില്ലേ. കുഞ്ഞുങ്ങള്‍ക്ക് ഇങ്ങനെ ബീറ്റ്‌റൂട്ട് നല്‍കുന്നത് വെറുതെയല്ല, ഇത് തലച്ചോറിന് ആവശ്യമായ ഓക്‌സിജന്‍ പ്രധാനം ചെയ്യുന്നതോടൊപ്പം കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ഉന്‍മേഷവാന്‍മാരാക്കുന്നു. മാത്രമല്ല കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുമെന്നും പുതിയ പഠനങ്ങളില്‍ പറയുന്നുണ്ട്. 
 
വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ വ്യായാമത്തിന് ഇരട്ടി ഗുണം ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ഓക്‌സൈഡ് ശരീരത്തില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. വിവിധ പ്രായത്തിലുള്ളവരില്‍ വ്യായമം ചെയ്യുന്നതിന്റെ ഇരട്ടി ഫലം ഇത് നല്‍കുമെന്നാണ് പഠനത്തില്‍ വ്യക്തമാകുന്നത്. 

ബീറ്റ്‌റൂട്ട് ജ്യൂസ് കഴിച്ച ശേഷം വ്യായാമം ചെയ്തവര്‍ക്ക് പേശീസംബന്ധമായി കൂടുതല്‍ ആരോഗ്യം കൈവരിക്കാന്‍ കഴിഞ്ഞതായി പഠനം കണ്ടെത്തി. ഇവരുടെ ശ്വാസഗതി മറ്റുള്ളവരേക്കാള്‍ കൂടുതലായി ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തില്‍ എത്തുകയും ചെയ്തു. ഇവര്‍ മറ്റുള്ളവരേക്കാള്‍ നന്നായി വിയര്‍ക്കുകയും എന്നാല്‍ ശരീരം എളുപ്പം തളര്‍ച്ച ബാധിക്കാതെയുമിരിക്കുന്നു. ബീറ്റ്‌റൂട്ട് കഴിച്ചവരുടെ തലച്ചോറിലേക്കും കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുന്നതായും പഠനം കണ്ടെത്തി.

യുഎസിലെ വേക്ക് ഫോറസ്റ്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ 25നും 55നും ഇടയില്‍ പ്രായമുള്ള സ്ത്രീ പുരുക്ഷന്മാരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ദിവസേന 50 മിനിറ്റ് നേരം ട്രെഡ്മില്ലില്‍ നടക്കാന്‍ ആവശ്യപ്പെട്ടു. ഇവരില്‍ ഒരു വിഭാഗത്തിന് ആഴ്ചയില്‍ മൂന്ന് പ്രവശ്യം ബീറ്റ്‌റൂട്ട് ജ്യൂസ് നല്‍കി. രണ്ടാമത്തെ വിഭാഗത്തിന് വെറും വെള്ളം മാത്രം നല്‍കി. ആറ് ആഴ്ചയോളം ഇവരുടെ വ്യായാമക്രമവും ജീവിതരീതിയും പഠിച്ചുകൊണ്ടായിരുന്നു ഗവേഷണം. ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് തളര്‍ച്ച തോന്നാനിടയില്ല. എല്ലാ രക്തധമനികളിലേക്കുമുള്ള രക്തചംക്രമണം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ ഉന്മേഷത്തോടെ വ്യായാമം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. 

പകുതി ആളുകള്‍ക്ക് ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന 560 മില്ലിഗ്രാം നൈട്രേറ്റ് ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് വളരെ ചെറിയ അളവില്‍ മാത്രമെ നെട്രേറ്റ് ശരീരത്ത് ലഭിച്ചിട്ടുള്ളൂ. വ്യായാമശേഷവും തുടര്‍ന്ന് ദിവസം മുഴുവനും ഇവര്‍ കൂടുതല്‍ ഉന്മേഷവാന്മാരായിരിക്കുമെന്നും പഠനത്തിലൂടെ വ്യക്തമായി. ഇനിപറയൂ.., ബീറ്റ്‌റൂട്ട് നിസാരക്കാരനാണോ...?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com