ഫ്രിഡ്ജില്‍ സൂക്ഷിക്കരുതാത്ത പത്ത് സാധനങ്ങള്‍ 

ചില ആഹാരസാധനങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും ഫ്രിഡ്ജില്‍ വയ്ക്കാതിരുക്കുന്നതാണ് നല്ലത്.
ഫ്രിഡ്ജില്‍ സൂക്ഷിക്കരുതാത്ത പത്ത് സാധനങ്ങള്‍ 

ഹാരസാധനങ്ങള്‍ കേടുകൂടാതെയിരിക്കാനാണ് നമ്മള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത്. ഫ്രിഡ്ജ് നിറയെ ആഹാരസാധനങ്ങള്‍ കാണുന്നതാണ് എല്ലാവര്‍ക്കും പ്രിയം. എന്നാലും ചില ആഹാരസാധനങ്ങള്‍ നിങ്ങള്‍ നിര്‍ബന്ധമായും ഫ്രിഡ്ജില്‍ വയ്ക്കാതിരുക്കുന്നതാണ് നല്ലത്. റഫ്രിജറേറ്ററില്‍ വയ്ക്കുമ്പോഴാണ് അവയ്ക്ക് കേടുപറ്റുന്നത്. അത്തരം ആഹാരപദാര്‍ത്ഥങ്ങള്‍ ഏതെന്ന് നോക്കാം.

ബ്രെഡ്
ബ്രെഡ് ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഫ്രിഡ്ജില്‍ വെച്ച ബ്രെഡ് വേഗത്തില്‍ ഉണങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്ന് ക്ലിനിക്കല്‍ ഡയറ്റീഷനും ന്യൂട്രിഷനുമായ ഹുദ ഷെയ്ക്ക് പറയുന്നു. 

കാപ്പിപ്പൊടി
കാപ്പി ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്. ഇതിന്റെ മണവും ഗുണവും നഷ്ടപ്പെടുന്നതിന് പുറമെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന മറ്റ് പദാര്‍ത്ഥങ്ങളിലേക്ക് കാപ്പിപ്പൊടിയുടെ മണം പകരും. തണുത്തതും എന്നാല്‍ വരണ്ടതുമായ ഏതെങ്കിലും സ്ഥലത്ത് കാപ്പിപ്പൊടി സൂക്ഷിക്കുന്നതാണ് നല്ലതെന്ന് വിദഗ്ധര്‍ പറയുന്നു.

തക്കാളി
തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് രുചിമാറ്റം ഉണ്ടാകാന്‍ കാരണമാകും. തണുത്ത വായു തക്കാളി പഴുക്കുന്നത് തടയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തക്കാളിയുടെ ഉള്ളിലെ തൊലിക്ക് കേട് വരുകയും അതിന്റെ മൃദുത്വം നഷ്ടമാകുകയും ചെയ്യും.

ആപ്പിള്‍
ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ആവശ്യമേയില്ല. ഇത് അടുക്കളയിലോ നിങ്ങളുടെ ഡൈനിങ് ടേബിളിലോ സൂക്ഷിച്ചാല്‍ മതി. അവിടെ ആഴ്ചകളോളം കേടുവരാതിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. നിര്‍ബന്ധമാണെങ്കില്‍ വാങ്ങിയിട്ട് ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞാല്‍ ഫ്രിഡ്ജില്‍ വയ്ക്കാം. ഫ്രിഡ്ജില്‍ ആപ്പിള്‍ വെച്ചാല്‍ അതിലെ നീരുവറ്റിപ്പോകാന്‍ സാധ്യതയുണ്ട്.

വാഴപ്പഴം
പഴം ഫ്രിഡ്ജിന് പുറത്തു വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഫ്രിഡ്ജില്‍ വെച്ചാല്‍ ഇത് പെട്ടെന്ന് കേടായിപ്പോകും. കൂടാതെ വാഴപ്പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ഇതിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയാനും കാരണമാകും.

തേന്‍
തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ തേന്‍ ക്രിസ്റ്റല്‍ രൂപത്തിലേക്ക് മാറാനിടയാക്കും. തേന്‍കുപ്പിയുടെ അടപ്പ് നന്നായി മുറുക്കി പുറത്ത് സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.

അവക്കാഡോ
അവക്കാഡോ പഴം ഫ്രിഡ്ജിന് പുറത്ത് സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിലാണെങ്കില്‍ ഇത് പാകമാകുന്നത് തടയുകയും പഴത്തിന്റെ ആരോഗ്യവശങ്ങളെല്ലാം നഷ്ടപ്പെടുകയും ചെയ്യും. 

അച്ചാറും ചട്ണിയും
അച്ചാറുകളില്‍ വിനാഗിരി പോലുള്ള പ്രിസര്‍വേറ്റീവുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ വരണ്ടിരിക്കും.ഫ്രിഡ്ജിനുള്ളില്‍ അച്ചാറുകള്‍ സൂക്ഷിക്കുന്നുവെങ്കില്‍ അത് ഫ്രിഡ്ജിന്റെ ഡോറിനുള്ളില്‍ വെയ്ക്കുക.

ഔഷധസസ്യങ്ങള്‍
ഔഷധസസ്യങ്ങള്‍ ഒരിക്കലും റഫ്രിജറേറ്ററില്‍ സൂക്ഷിക്കരുത്. ഒന്നാലോചിച്ചുനോക്കൂ.., നിങ്ങളുടെ ചിക്കന്‍കറിക്കും വെജിറ്റബിള്‍ സൂപ്പിനുമൊക്കെ തുളസിയുടെ മണമാണെങ്കിലോ.., ഇത്തരം സസ്യങ്ങള്‍ വേഗം മറ്റു വസ്തുക്കളുടെ മണം വലിച്ചെടുക്കുകയും അതേസമയം മണം പുറന്തുള്ളുകയും ചെയ്യും. 

ജാം
ഇന്ത്യയിലെ കാലാവസ്ഥയില്‍ ജാം പോലുള്ള വസ്തുക്കള്‍ ആറുമാസം വരെ കേടാകാതിരിക്കും. അതുകൊണ്ട് അവ തണുപ്പിക്കേണ്ട ആവശ്യമില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com