ഫിഷ് സ്പാ വിചാരിക്കുന്നത്ര സുരക്ഷിതമല്ല: ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്‌ഐവി വരെ പടരുമെന്ന് മുന്നറിയിപ്പ്

കാലുകള്‍ വൃത്തിയാകാന്‍ വേണ്ടിയാണ് സൗന്ദര്യസംരക്ഷകര്‍ ഇത് ചെയ്യുന്നത്.
ഫിഷ് സ്പാ വിചാരിക്കുന്നത്ര സുരക്ഷിതമല്ല: ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്‌ഐവി വരെ പടരുമെന്ന് മുന്നറിയിപ്പ്

സൗന്ദര്യസംരക്ഷകര്‍ക്കിടയിലും മറ്റും ഇപ്പോള്‍ ട്രെന്‍ഡാണ് ഫിഷ് സ്പാ. വലിയ നഗരങ്ങളില്‍ മാളുകളിലും ബ്യൂട്ടിപാര്‍ലറുകളിലുമൊക്കെ ഇപ്പോള്‍ സര്‍വ്വസാധാരണമായ ഒന്നാണിത്. പ്രത്യേക തരം മീനുകളെ ഉപയോഗിച്ച് മനുഷ്യരുടെ കാലുകളില്‍ കടിപ്പിച്ച് ഡെഡ് സെല്ലുകളെ ആഹാരമാക്കിപ്പിക്കുന്നതാണ് ഫിഷ് ഫൂട്ട് സ്പാ. കാലുകള്‍ വൃത്തിയാകാന്‍ വേണ്ടിയാണ് സൗന്ദര്യസംരക്ഷകര്‍ ഇത് ചെയ്യുന്നത്.

എന്നാല്‍ ആളുകള്‍ വളരെ ആസ്വദിച്ച് ചെയ്യുന്ന ഇതിന്റെ സുരക്ഷയെക്കുറിച്ച് എത്രപേര്‍ ആലോചിച്ചിട്ടുണ്ട്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ബോധവാന്‍മാരാകാതെയാണ് ആളുകള്‍ ഫിഷ് സ്പാ ചെയ്യുന്നത്. ഹെപ്പറ്റൈറ്റിസ് മുതല്‍ എച്ച്‌ഐവി വരെ ഇതു പടര്‍ത്തുന്നുണ്ടെന്നാണു ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ അറിയിപ്പ് പ്രകാരം പ്രമേഹരോഗികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ ഒന്നും ഈ സ്പാ ചെയ്യരുത്.

സ്പായ്ക്കായി മീനുകളെ അധികം വലുപ്പമില്ലാത്ത വെള്ളത്തില്‍ ഇട്ട് കാലുകള്‍ അതിലേക്ക് നിശ്ചിത സമയം ഇറക്കി വയ്ക്കുകയാണ് ചെയ്യുക. സ്പായ്ക്കായി ഉപയോഗിക്കുന്ന മീനുകള്‍ അല്ല ഇവിടെ വില്ലനാകുന്നത്, മറിച്ച് ഇതിലെ വെള്ളം ആണ് പ്രശ്‌നം. ഒന്നില്‍ക്കൂടുതല്‍ ആളുകള്‍ക്ക് ഒരേ വെള്ളം തന്നെയാണ് ഉപയോഗിക്കുക. അപ്പോള്‍ രോഗമുള്ള ഒരാള്‍ സ്പാ ചെയ്താല്‍ അടുത്തതായി വരുന്ന രോഗമില്ലാത്തയാള്‍ക്കും അത് അത് പകരാന്‍ സാധ്യതയുണ്ട്. ഹെപ്പറ്റൈറ്റിസ്, എച്ച്‌ഐവി തുടങ്ങിയ രോഗമുള്ളവര്‍ ഒരിക്കലും ഇത് ചെയ്യാന്‍ പാടില്ല. കാരണം മറ്റൊരാള്‍ക്ക് കൂടി ഇതിലൂടെ രോഗം പകരാന്‍ സാധ്യതയുണ്ട്. 

വെള്ളത്തിലൂടെയോ മീനുകളിലൂടെയോ എച്ച്‌ഐവി പകരാനുള്ള സാധ്യത തീരെ കുറവാണെങ്കിലും ഒരു മുന്‍കരുതല്‍ എപ്പോഴും സ്വീകരിക്കേണ്ടത് ആവശ്യമാണ്. മീനിനു ഒരിക്കലും എച്ച്‌ഐവി വാഹകരാകാന്‍ സാധിക്കില്ല. എന്നാല്‍ ഹെപ്പറ്റൈറ്റിസ്, എച്ച്‌ഐവി ബാധയുള്ള ഒരാളുടെ കാലില്‍ മുറിവുകള്‍ ഉണ്ടായാല്‍ അതുവഴി വെള്ളത്തില്‍ അണുക്കള്‍ പടരാന്‍ കാരണമായേക്കാം. അതേസമയം തന്നെ ചെറിയ മുറിവുകളെങ്കിലും കാലില്‍ ഉള്ള ഒരാള്‍ സ്പാ ചെയ്താല്‍ രോഗം പിടിപെടാന്‍ സാധ്യതയുണ്ട്. നൂറില്‍ ഒരു സാധ്യത ഇവിടെ നിലനില്‍ക്കുന്നു. അമേരിക്കയില്‍ ടെക്‌സാസ്, ഫ്‌ലോറിഡ, ന്യൂഹാംഷെയര്‍, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ഈ സ്പാ നിരോധിച്ചതാണ്. ആ സമയത്താണ് നമ്മുടെ നാട്ടില്‍ ഇത് പടര്‍ന്നു പിടിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com