പാമ്പുവിഷത്തിന് പ്രതിവിധി കോഴിമുട്ട ? ; കണ്ടെത്തലുമായി ശ്രീ​ചി​ത്ര ഇൻസ്റ്റിറ്റ്യൂട്ട്

നാ​ഡി​ക​ളെ​യും ര​ക്ത​പ്ര​വാ​ഹ വ്യ​വ​സ്​​ഥ​ക​ളെ​യും ബാ​ധി​ക്കു​ന്ന വി​ഷ​ങ്ങ​ൾ​ക്കാ​ണ്​ മ​രു​ന്ന്​ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്
പാമ്പുവിഷത്തിന് പ്രതിവിധി കോഴിമുട്ട ? ; കണ്ടെത്തലുമായി ശ്രീ​ചി​ത്ര ഇൻസ്റ്റിറ്റ്യൂട്ട്

തി​രു​വ​ന​ന്ത​പു​രം: പാ​മ്പു​ക​ടി​യേ​റ്റ​വ​ർ​ക്ക്​ മരുന്ന് കോഴിമുട്ടയിൽ നിന്ന്. മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു​വി​ൽ​നി​ന്ന്​ പാ​മ്പു​ക​ടി​ക്ക്​ പ്ര​തി​വി​ധി ക​ണ്ടെ​ത്തി​യ​തായാണ് റിപ്പോർട്ട്. ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഫോ​ർ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സാ​ണ്​ കോ​ഴി​മു​ട്ട​യി​ൽ​ നി​ന്ന് വി​ഷ​സം​ഹാ​രി വികസിപ്പിച്ചത്. 

നാ​ഡി​ക​ളെ​യും ര​ക്ത​പ്ര​വാ​ഹ വ്യ​വ​സ്​​ഥ​ക​ളെ​യും ബാ​ധി​ക്കു​ന്ന വി​ഷ​ങ്ങ​ൾ​ക്കാ​ണ്​ മ​രു​ന്ന്​ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.  കോ​ഴി​മു​ട്ട​യു​ടെ മ​ഞ്ഞ​ക്ക​രു​വി​ൽ വി​ഷം കു​ത്തി​വെ​ച്ച​ശേ​ഷം അ​ത്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ആ​ൻ​റി​ബോ​ഡി പാ​മ്പു​വി​ഷ​ത്തി​ന്​ ഫ​ല​പ്ര​ദ​മെ​ന്ന്​ ക​ണ്ടെ​ത്തി. തു​ട​ർ​ഗ​വേ​ഷ​ണത്തിൽ നാ​ഡി, ര​ക്ത​ചം​ക്ര​മ​ണ വ്യ​വ​സ്​​ഥ​ക​ളെ ബാ​ധി​ക്കു​ന്ന വി​ഷ​ത്തി​നു​വേ​ണ്ടി പ്ര​ത്യേ​കം മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. 

മൃ​ഗ​ങ്ങ​ളി​ലും എ​ലി​ക​ളി​ലും മ​രു​ന്ന്​ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. മ​രു​ന്ന്​ അ​ടു​ത്ത​വ​ർ​ഷം വി​പ​ണി​യി​ലെ​ത്തു​മെ​ന്നും ശ്രീ​ചി​ത്ര അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. നാ​ഡി, ര​ക്ത​പ്ര​വാ​ഹ വ്യ​വ​സ്​​ഥ എ​ന്നി​വ​ക്കാ​യി ര​ണ്ടു​ത​രം മ​രു​ന്നു​ക​ളാ​ണ്​ പു​റ​ത്തി​റ​ക്കു​ക. മ​രു​ന്ന്​ വി​ക​സി​പ്പി​ച്ച്​ വി​പ​ണി​യി​ലി​റ​ക്കാ​ൻ ചെ​ന്നൈ ന്യൂ ​മെ​ഡി​ക്കോ​ൺ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡു​മാ​യി ധാ​ര​ണാ​പ​ത്ര​വും ഒ​പ്പി​ട്ടു​ക​ഴി​ഞ്ഞു. 1999ലാ​ണ്  കോ​ഴി​മു​ട്ട​യി​ൽ​നി​ന്ന്​ വി​ഷ​സം​ഹാ​രി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ഗ​വേ​ഷ​ണം തു​ട​ങ്ങു​ന്ന​ത്.​ 

70 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി  ഇ​ന്ത്യ​യ​ട​ക്കമുള്ള രാ​ജ്യ​ങ്ങ​ളി​ൽ പാ​മ്പു​വി​ഷ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ കു​തി​ര​യു​ടെ ര​ക്ത​ത്തി​ൽ​നി​ന്ന്​ വേ​ർ​തി​രി​ച്ചെ​ടു​ത്ത മ​രു​ന്നാ​ണ്. അ​നി​മ​ൽ പ്രോ​​ട്ടീ​ൻ ധാ​രാ​ള​മു​ള്ള ഇൗ ​മ​രു​ന്നി​ന്​ വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​ക്കു​ന്നത് അട​ക്ക​മു​ള്ള ദൂ​ഷ്യ​ഫ​ലങ്ങളുണ്ട്. മൂ​ർ​ഖ​ൻ, വെ​ള്ള​ക്കെ​ട്ട​ൻ ( ശംഖുവരയൻ) എന്നീ പാമ്പുകളുടെ വിഷം നാ​ഡി വ്യ​വ​സ്​​ഥ​ക​ളെ ത​ക​രാ​റി​ലാ​ക്കുമ്പോ​ൾ അ​ണ​ലിയുടെ വിഷം ര​ക്ത​പ്ര​വാ​ഹ​ത്തെ​യാ​ണ്​ ബാ​ധി​ക്കുന്നത്. ര​ണ്ടി​നും ഇ​പ്പോ​ൾ ഒ​രു മ​രു​ന്നാ​ണ്​ നി​ല​വി​ലു​ള്ള​ത്. എന്നാൽ പുതിയ പീക്ഷണങ്ങളുടെ ഫലമായി രണ്ടുതരം മരുന്നുകളാണ് പുറത്തിറക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com