കടല്‍മുരിങ്ങ ജീവനോടെ കഴിക്കാനൊരു അവസരം 

കര്‍ഷക സംഘങ്ങള്‍ നേരിട്ട് കൃഷിചെയ്‌തെടുക്കുന്ന കടല്‍ മുരിങ്ങ വിളവെടുത്ത ശേഷം ശുദ്ധീകരണം നടത്തിയാണ് ജീവനോടെ സിഎംഎഫ്ആര്‍ഐ മേളയില്‍ വിപണനത്തിനെത്തുന്നത്. 
കടല്‍മുരിങ്ങ ജീവനോടെ കഴിക്കാനൊരു അവസരം 

റെ ഔഷധമൂല്യമുള്ള സമുദ്രഭക്ഷ്യോല്‍പ്പന്നമായ കടല്‍മുരിങ്ങ (ഓയിസ്റ്റര്‍) ജീവനോടെ കഴിക്കാന്‍ അവസരം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന ഭക്ഷ്യ, കാര്‍ഷിക, പ്രകൃതിസൗഹൃദ ഉത്പന്ന മേളയിലാണ് കടല്‍മുരിങ്ങയെ ജീവനോടെ കഴിക്കാനുള്ള അവസരമൊരുക്കിയിട്ടുള്ളത്. കര്‍ഷക സംഘങ്ങള്‍ നേരിട്ട് കൃഷിചെയ്‌തെടുക്കുന്ന കടല്‍ മുരിങ്ങ വിളവെടുത്ത ശേഷം ശുദ്ധീകരണം നടത്തിയാണ് ജീവനോടെ സിഎംഎഫ്ആര്‍ഐ മേളയില്‍ വിപണനത്തിനെത്തുന്നത്. 

പാചകം ചെയ്യാതെ തന്നെ കഴിക്കാവുന്ന ഔഷധഗുണമേന്‍മയ്ക്ക് പേര് കേട്ട ഭക്ഷ്യവിഭവമാണ് കടല്‍ മുരിങ്ങ. അത്യപൂര്‍വ ധാതുലവണമായ സെലീനിയം കൊണ്ട് സമൃദ്ധമായ കടല്‍ മുരിങ്ങ പോഷകസമ്പുഷ്ടമാണ്. ഇന്നും നാളെയും കൊച്ചിയിലെ സിഎംഎഫ്ആര്‍ഐയില്‍ ചെന്നാല്‍ കടല്‍മുരിങ്ങ കഴിക്കാവുന്നതാണ്. രാവിലെ 9.30 മുതല്‍ രാത്രി 8 മണി വരെയുള്ള മേളയില്‍ പ്രവേശനം സൗജന്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com