'പച്ചമുളക്' നമ്മള്‍ വിചാരിച്ച പോലെയല്ല

കറിക്ക് എരിവും രുചിയും നല്‍കുന്ന പച്ചമുളക് വിറ്റാമിനുകളുടെ കലവറയാണ്.
'പച്ചമുളക്' നമ്മള്‍ വിചാരിച്ച പോലെയല്ല

ച്ചമുളകില്ലാത്ത കറികളില്ല. എന്നും അടുക്കളയില്‍ ഒഴിച്ചുകൂടാത്ത സ്ഥാനവുമാണ് ഇതിനുള്ളത്. എങ്കിലും എരിവ് എന്ന വില്ലനെ ഭയന്ന് ചിലരെങ്കിലും പച്ചമുളകിനെ ചെറുതായൊന്ന് മാറ്റിനിര്‍ത്താറുണ്ട്. പക്ഷേ ഇതിന്റെ മറ്റ് സവിശേഷ ഗുണങ്ങളറിഞ്ഞാല്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. എരിവിനെ പേടിച്ച് പച്ചമുളകിനെ പടിക്ക് പുറത്ത് നിറുത്തുന്നവര്‍ പച്ചമുളകിന്റെ ഗുണങ്ങളെ സ്‌നേഹിക്കുമെന്നുറപ്പാണ്. 

കറിക്ക് എരിവും രുചിയും നല്‍കുന്ന പച്ചമുളക് വിറ്റാമിനുകളുടെ കലവറയാണ്. കലോറി ഒട്ടുമില്ലാത്ത പച്ചമുളകില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തടയുന്നതിന് ആന്റി ഓക്‌സിഡന്റുകള്‍ സഹായകമാണ്. ഒരളവ് വരെ കാന്‍സറിനെയും പ്രതിരോധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

വിറ്റാമിന്‍-സി, നാരുകള്‍ എന്നിവയുടെ സാന്നിധ്യം ദഹനപ്രക്രിയ സുഗമമാക്കും. ശരീരത്തില്‍ അടിഞ്ഞുകൂടിയ അമിത കൊഴുപ്പ് ഉരുക്കിക്കളയുന്നതിനും പച്ചമുളക് സഹായിക്കും. ഇത് വഴി ശരീരഭാരം കുറയുകയും ചെയ്യും. പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തിനോടൊപ്പം പച്ചമുളക് ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ ലെവല്‍ സ്ഥിരമാക്കി നിര്‍ത്താന്‍ പച്ചമുളക് സഹായിക്കും. മാത്രവുമല്ല വിറ്റാമിന്‍ സി ചര്‍മ്മത്തിന്റെയും വിറ്റാമിന്‍ എ കണ്ണിന്റെ ആരോഗ്യവും മെച്ചപ്പടുത്തും. 

കോപ്പര്‍, അയണ്‍, പൊട്ടാസ്യം എന്നിവയും പച്ചമുളകില്‍ ധാരാളമുണ്ട്. പലതരം അലര്‍ജികളെ തടയുന്ന പച്ചമുളക് ചര്‍മ്മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കാനും സഹായിക്കുന്നു. കൂടാതെ ഇത് ഇരുമ്പിന്റെ അപര്യാപ്ത മൂലമുള്ള രോഗങ്ങളെയും ചെറുക്കും. സീറോ കലോറി ആണെന്നതാണ് പച്ചമുളകിന്റെ ഏറ്റവും വലിയ മെച്ചം. പച്ചമുളകില്‍ അടങ്ങിയിട്ടുള്ള ക്യാപ്‌സേസിന്‍ പ്രോസ്‌റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കുമെന്ന് പറയപ്പെടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com