വേനല്‍ക്കാല മേക്കപ്പ്; സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വിയര്‍പ്പും ചൂടും മൂലം ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ ഏതു തരത്തിലുള്ള ക്രീമുകളും കോസ്‌മെറ്റിക്‌സും ഉപയോഗിക്കണമെന്ന ആശങ്കയിലായിരിക്കും കൂടുതല്‍ പേരും.
വേനല്‍ക്കാല മേക്കപ്പ്; സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

വേനല്‍ക്കാലത്തെ മേക്കപ്പ് പെണ്‍കുട്ടികളെ എപ്പോഴും അലട്ടുന്ന പ്രശ്‌നമാണ്. വിയര്‍പ്പും ചൂടും മൂലം ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ ഏതു തരത്തിലുള്ള ക്രീമുകളും കോസ്‌മെറ്റിക്‌സും ഉപയോഗിക്കണമെന്ന ആശങ്കയിലായിരിക്കും കൂടുതല്‍ പേരും.

വേനല്‍ക്കാലത്ത് പിന്തുടരേണ്ട ഏറ്റവും അനുയോജ്യമായ മേക്കപ്പ് പരിചയപ്പെടാം.
1 മുഖം കഴുകിത്തുടച്ച് വൃത്തിയാക്കി നേര്‍ത്ത മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുക. എസ്പിഎഫ് 15ല്‍ കൂടാത്ത മോയ്‌സ്ചുറൈസര്‍ വേണം ഉപയോഗിക്കാന്‍. ഇതു മുഖചര്‍മത്തെ വെയിലില്‍ നിന്നും സംരക്ഷിക്കും.
2 ക്രീം ഫൗണ്ടേഷനുകള്‍ ഉപേക്ഷിക്കുക. പകരം പൗഡറുകള്‍ ഉപയോഗിക്കാം.
3 ആവശ്യമെങ്കില്‍ കണ്‍സീലര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
4 വാട്ടര്‍പ്രൂഫ് മസ്‌കാരയും ഐലൈനറുകളും ഉപയോഗിക്കാം.
5 ഇളം നിറങ്ങളിലുള്ള ലിപ് ബാം ശീലമാക്കുക. അതിനൊപ്പം തന്നെ കടും നിറങ്ങളുള്ള ലിപ്സ്റ്റിക്കുകളും വേണ്ടെന്ന് വെക്കാം. പകരം ഇളം നിറങ്ങള്‍ തെരഞ്ഞെടുക്കുക.

ധാരാളം വെള്ളം കുടിക്കുക
വേനല്‍ക്കാലത്ത് കൂടുതല്‍ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യം നിലനിര്‍ത്തുന്നതിനും ചര്‍മ സംരക്ഷണത്തിലും ഒഴിച്ചു കൂടാനാകാത്ത പങ്കാണ് വെള്ളം വഹിക്കുന്നത്. ദിവസവും 3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.

സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കാം
പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. വെയിലേറ്റുള്ള കറുത്തപ്പാടുകള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. പുറത്ത് പോകുന്നതിന് 15 മിനിറ്റ് മുമ്പ് സണ്‍സ്‌ക്രീന്‍ ക്രീം ഉപയോഗിക്കാം.

നൈറ്റ് ക്രീം
ഉറങ്ങുന്നതിന് മുന്‍പ് ചര്‍മ്മത്തിന് യോജിച്ച നൈറ്റ് ക്രീം ഉപയോഗിക്കുക. ഇത് ചര്‍മത്തിലെ കേടുപാടുകള്‍ പരിഹരിക്കുന്നതിനും ഫ്രെഷ് ആകുന്നതിനും സഹായിക്കും.
മാസത്തില്‍ ഒരിക്കല്‍ ഹെയര്‍സ്പാ ചെയ്യുന്നത് മുടിയുടെ സ്വാഭാവിക എണ്ണമയം നിലനിര്‍ത്തുന്നതിനും, താരന്‍, മുടികൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com