എവറസ്റ്റിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു; മുന്നറിയിപ്പുമായി വിദഗ്ധര്‍ (ചിത്രങ്ങള്‍)

പ്ലാസ്റ്റിക്കിന്റെ വ്യാപക ഉപയോഗം ജീവജാലങ്ങളേയും ഭൂമിയേയും കാര്യമായി ബാധിക്കുന്ന സ്ഥിതിയാണ് നിലവില്‍. അതിന്റെ ഭീകരമായ ഒരു മുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്
എവറസ്റ്റിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കുന്നുകൂടുന്നു; മുന്നറിയിപ്പുമായി വിദഗ്ധര്‍ (ചിത്രങ്ങള്‍)

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് വന്‍ ഭീഷണിയായി നില്‍ക്കുകയാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്കിന്റെ വ്യാപക ഉപയോഗം ജീവജാലങ്ങളേയും ഭൂമിയേയും കാര്യമായി ബാധിക്കുന്ന സ്ഥിതിയാണ് നിലവില്‍. അതിന്റെ ഭീകരമായ ഒരു മുഖമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ താഴ്‌വാരങ്ങളിലെ മാലിന്യങ്ങളുടെ ചിത്രങ്ങള്‍ വലിയ ആശങ്ക നല്‍കുന്നു. പര്‍വതത്തിന്റെ താഴ്‌വാരത്ത് വിവിധ ഭാഗങ്ങളിലായി പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങളുടെ കൂമ്പാരമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. 

വിനോദ സഞ്ചാരികളുടെ പറുദീസയാണ് എവറസ്റ്റ്. വര്‍ഷാവര്‍ഷം ഇവിടം സന്ദര്‍ശിക്കാനായി പുതിയതായി മാത്രം ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് വരുന്നത്. 

വലിയ പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് നിലവിലെ ഇവിടുത്തെ അവസ്ഥ നയിക്കുന്നതെന്ന് മൗണ്ടെയ്ന്‍ ജിയോളജിസ്റ്റായ അല്‍ടന്‍ ബയേഴ്‌സ് പറയുന്നു. ഖര മാലിന്യങ്ങളുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇവിടുത്തെ മണ്ണിനേയും വെള്ളത്തേയും അത് കാര്യമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ടു നില്‍ക്കുന്ന അവസ്ഥയാണ്. ടണ്‍ കണക്കിന് പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍, ബിയര്‍ കാനുകള്‍, വിസ്‌കി ബോട്ടിലുകള്‍, സ്റ്റീലിന്റെ അംശങ്ങളുള്ള കണ്ടെയ്‌നറുകള്‍ തുടങ്ങി വിവിധ മാലിന്യങ്ങളാണ് ഇവിടെ കുന്നുകൂടിക്കിടക്കുന്നത്. 

വായു വിഷലിപ്തമാക്കുന്നതിനോടൊപ്പം ഇവിടെ നിന്ന് താഴേക്കൊഴുകുന്ന വെള്ളം കുടിവെള്ളമായി ആളുകള്‍ ശേഖരിക്കുന്നുണ്ട്. ഈ ജലവും ഇപ്പോള്‍ സുരക്ഷിതമല്ലെന്ന് ചുരുക്കം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com