തുടര്‍ച്ചയായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?   'വാട്ട്‌സപ്പൈറ്റിസും'  'ടെക്സ്റ്റ് നെക്കും' പിടിപെട്ടേക്കുമെന്ന് ഡോക്ടര്‍മാര്‍

സന്ദേശം അയയ്ക്കുന്നതിനായി തള്ള വിരല്‍ അമിതമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസുഖമാണിത്
തുടര്‍ച്ചയായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍?   'വാട്ട്‌സപ്പൈറ്റിസും'  'ടെക്സ്റ്റ് നെക്കും' പിടിപെട്ടേക്കുമെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളുടെ അമിത ഉപയോഗം കൈവിരലുകളുടെ മസിലുകള്‍ നശിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. 'വാട്ട്‌സപ്പൈറ്റിസ്' എന്നാണ് പുതിയ രോഗത്തിന് ഡോക്ടര്‍മാര്‍ പേരിട്ടിരിക്കുന്നത്. സന്ദേശം അയയ്ക്കുന്നതിനായി തള്ള വിരല്‍ അമിതമായി ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസുഖമാണിത്. അസ്ഥികള്‍ക്കും ജോയിന്റുകള്‍ക്കും സോഷ്യല്‍ മീഡിയയോടുള്ള ആസക്തി ദോഷം ചെയ്യുമെന്നും പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.  ധാരാളം ടൈപ്പ് ചെയ്യുമ്പോള്‍ കൈത്തണ്ടയ്ക്കും കൈകള്‍ക്കും കഴപ്പ് ബാധിക്കുന്ന കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമും  ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പഠനം പറയുന്നു. 

 ഇതിനും പുറമേ ദീര്‍ഘനേരം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നത് കഴുത്തിലെ പേശികള്‍ പണി മുടക്കുന്നതിന് കാരണമാകും. ഈ രോഗത്തിന് 'ടെക്‌സ്റ്റ് നെക്ക്' എന്നാണ് പേരിട്ടിരിക്കുന്നത്.  ചെറുപ്പക്കാരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നട്ടെല്ല് തേയ്മാനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് പഠനം നടത്താന്‍ നിര്‍ബന്ധിതരായതെന്ന് വൈദ്യസംഘം വ്യക്തമാക്കി. 

കഴുത്തിനും നടുവിനും ദീര്‍ഘനേരത്തെ ഫോണ്‍ ഉപയോഗം ക്ഷതമുണ്ടാക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്മാര്‍ട്ട് ഫോണിന്റെ വരവോടെയാണ് ഈ അസുഖങ്ങള്‍ കണ്ടെത്തിയത്. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നുമാണ് പഠനം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com