നിങ്ങള്‍ ഡയറ്റിലാണോ ? കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം  ആയുസ്സ് കുറയ്ക്കുമെന്ന് പഠനങ്ങള്‍

പച്ചക്കറികളില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ , ബ്രഡ്, ചോറ്, പാസ്ത മറ്റ് ധാന്യങ്ങള്‍ എന്നിവയാണ് അന്നജത്തിന്റെ പ്രധാന സ്രോതസ്സുകള്‍
നിങ്ങള്‍ ഡയറ്റിലാണോ ? കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണം  ആയുസ്സ് കുറയ്ക്കുമെന്ന് പഠനങ്ങള്‍

ഭാരം കുറയക്കുന്നതിനായി ഡയറ്റിങില്‍ ഉള്ളവര്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കണമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ശരീരഭാരം കുറയുന്നതിനായി കാര്‍ബോ ഹൈഡ്രേറ്റുകളും മാംസ്യവും ഒഴിവാക്കിയുള്ള ഭക്ഷണ രീതി ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് യുഎസ് പഠന സംഘത്തിന്റെ റിപ്പോര്‍ട്ട്. 

പച്ചക്കറികളില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ , ബ്രഡ്, ചോറ്, പാസ്ത മറ്റ് ധാന്യങ്ങള്‍ എന്നിവയാണ് അന്നജത്തിന്റെ പ്രധാന സ്രോതസ്സുകള്‍.

മിതമായ രീതിയിലെങ്കിലും മാംസ്യം ശരീരത്തിലെത്തിയിരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധാന്യങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നുമുള്ള മാംസ്യമാണ് മാംസങ്ങളുടേതിനെക്കാളും ആരോഗ്യദായകമെന്നും കണ്ടെത്തി.

 15,400 പേരുടെ ഭക്ഷ്യശീലങ്ങളാണ് ഇതിനായി പഠന വിധേയമാക്കിയത്. ഇതില്‍ നിന്നും ഓരോ തരം ഭക്ഷണങ്ങളില്‍ നിന്നും വ്യക്തികളുടെ ശരീരത്തിലെത്തുന്ന അന്നജത്തിന്റയും കൊഴുപ്പിന്റെയും പ്രോട്ടീന്റെയും അളവ് കണക്കുകൂട്ടി നോക്കി. തീരെ കുറവും വളരെ കൂടുതലും കാര്‍ബോ ഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നവരെക്കാള്‍ മിതമായ നിരക്കില്‍ ഭക്ഷണക്രമീകരണം നടത്തിയവര്‍ക്കാണ് ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും കൂടുതലായി കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com