ചിക്കനെ പേടിക്കണം?: കോഴികളെ  വളര്‍ത്താന്‍ ഉപയോഗിക്കുന്നത് മാരക രോഗത്തിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍

ഇന്ത്യയുടെ കോഴി വളര്‍ത്തല്‍ ആഗോളതലത്തില്‍ ഭീഷണിയായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്
ചിക്കനെ പേടിക്കണം?: കോഴികളെ  വളര്‍ത്താന്‍ ഉപയോഗിക്കുന്നത് മാരക രോഗത്തിന് ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍

ന്ത്യയില്‍ വളര്‍ത്തുന്ന കോഴികളെ ഭക്ഷണമാക്കിയാല്‍ ആരോഗ്യം നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. കോഴികളില്‍ ഉപയോഗിക്കുന്ന ശക്തമായ ആന്റിബയോട്ടിക്കുകള്‍ മനുഷ്യ ശരീരത്തിന് അനന്തരഫലമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്ത് ഉപയോഗിക്കുന്നതിനൊപ്പം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് ഇന്ത്യ ഗ്ലോബല്‍ ഹെല്‍ത്ത് തകര്‍ക്കുകയാണെന്നും സ്വതന്ത്ര മാധ്യമ സ്ഥാപനമായ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസത്തിന്റെ പഠനത്തില്‍ കണ്ടെത്തി. കോഴികളുടെ ചികിത്സക്കായി നൂറു കണക്കിന് ടണ്‍ കോളിസ്റ്റിനാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.  

ഇന്ത്യയുടെ കോഴി വളര്‍ത്തല്‍ ആഗോളതലത്തില്‍ ഭീഷണിയായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷികളെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനും ശരീരഭാരം പെട്ടെന്ന് വര്‍ധിക്കുന്നതിനും വേണ്ടിയാണ് കോളിസ്റ്റിന്‍ എന്ന ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. അതിനാല്‍ ഓരോ വര്‍ഷവും ഇതില്‍ നിന്ന് മികച്ച ലാഭമാണ് ഉണ്ടാക്കുന്നത്. 

വലിയ രോഗം ബാധിച്ച രോഗികളില്‍ മാത്രമാണ് കോളിസ്റ്റിന്‍ ഉപയോഗിക്കുകയൊള്ളൂവെന്നും മറ്റുള്ള സാഹചര്യങ്ങളില്‍ ഇതിനെ ക്യാന്‍സറിനും മറ്റും കാരണമാകുന്ന വിഷമായി കണക്കാക്കണമെന്നും യുഎന്നിന്റെ ആന്റിമൈക്രോബിയല്‍ റസിസ്റ്റന്‍സിന്റെ ഉപദേശകന്‍ പ്രൊഫസര്‍ വാല്‍ഷ് പറയുന്നത്. കോഴിയെ വളര്‍ത്താന്‍ അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ പാടില്ലെന്നും വാല്‍ഷിനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

അവസാനത്തെ പ്രതീക്ഷയായാണ് കോളിസ്റ്റിനെ ഡോക്റ്റര്‍മാര്‍ ഉപയോഗിക്കുന്നത്. ന്യുമോണിയ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ മൂര്‍ച്ചിച്ച രോഗികളില്‍ മറ്റ് മരുന്നുകള്‍ ഫലിക്കാതെ വരുമ്പോള്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഇത്തരം ആന്റിബയോട്ടിക്കുകള്‍ മൃഗങ്ങളെ വളര്‍ത്തുന്നവര്‍ ഉപയോഗിക്കുന്നതിന് ലോകാരോഗ്യ സംഘടന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോളിസിനെ വളര്‍ച്ചയെ പുഷ്ടിപ്പെടുത്താനുള്ള വസ്തുവായി പരസ്യം ചെയ്തിരിക്കുന്ന അഞ്ച് മൃഗ മരുന്ന് കമ്പനികളെങ്കിലും ഇന്ത്യയിലുണ്ടെന്നാണ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം പറയുന്നത്. 

ഇത് മനുഷ്യനിലേക്ക് എത്തുന്നതോടെ ശരീരം മരുന്നുകളെ പ്രതിരോധിക്കാന്‍ തുടങ്ങും. ഈ ആന്റിബയോട്ടിക്കുകള്‍ മനുഷ്യശരീരത്തിലേല്‍പ്പിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നു മാത്രമാണ് ഇത്. ആഗോള ആരോഗ്യത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും വികസനത്തിനും ഏറ്റവും വലിയ ഭീഷണിയായാണ് ലോകാരോഗ്യ സംഘടന ഇതിനെ കാണുന്നത്. ഇതിലൂടെ ലോകത്തില്‍ ഏഴ് ലക്ഷം പേരെങ്കിലും കൊല്ലപ്പെടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com