ചൂട് ചായ ഊതി കുടിക്കാനൊന്നും നില്‍ക്കണ്ട; ഇത് നിങ്ങളെ ക്യാന്‍സര്‍ രോഗിയാക്കിയേക്കും

ദിവസവും മദ്യം കഴിയുന്നവര്‍ക്കാണ് ചായ വില്ലനായി മാറുകയെന്ന് ചൈനയില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി
ചൂട് ചായ ഊതി കുടിക്കാനൊന്നും നില്‍ക്കണ്ട; ഇത് നിങ്ങളെ ക്യാന്‍സര്‍ രോഗിയാക്കിയേക്കും

ചൂട് ചായ ഊതി ഉൂതി കുടിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഒന്ന് സൂക്ഷിക്കുന്നതു നല്ലതായിരിക്കും. ചൂടന്‍ ചായ മാരകമായ ആര്‍ബുദം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ദിവസവും മദ്യം കഴിയുന്നവര്‍ക്കാണ് ചായ വില്ലനായി മാറുകയെന്ന് ചൈനയില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. 

ആഴ്ചയില്‍ ഒരു തവണ ചായ കുടിക്കുന്നവരെ അപേക്ഷിച്ച ദിവസേന മദ്യവും തിളച്ച ചായയും കുടിക്കുന്നവരില്‍ അന്നനാളത്തില്‍ കാന്‍സര്‍ വരാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. മദ്യപന്‍മാരില്‍ മാത്രമല്ല പുക വലിക്കുന്നവരിലും ചൂടന്‍ ചായ മോശമായി ബാധിക്കും. 30 നും 79 നും ഇടയില്‍ പ്രായമുള്ള 456,155 ചൈനീസ് പൗരന്‍മാരെ നിരീക്ഷിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പുകവലിക്കുന്ന ദിവസേന തിളച്ച ചായ കുടിക്കുന്നവരില്‍ അര്‍ബുദ സാധ്യത രണ്ട് മടങ്ങ് കൂട്ടുമെന്നും പഠനത്തില്‍ പറയുന്നു. 

പുകവലിയും മദ്യപാനവും നേരത്തെതന്നെ ക്യാന്‍സറിന് കാരണമാകുമെന്ന് റിപ്പോര്‍്ട്ടുകളുണ്ടായിരുന്നു.  ഇന്നാല്‍ പുതിയ കണ്ടുപിടുത്തം ചായകുടിയന്‍മാരെപ്പോലും ആശങ്കയിലാക്കിയിരിക്കുകയാണ്. ഒന്നല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനിലാണ് ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് വന്നത്. തിളച്ച ചായ അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കും. മദ്യവും പുകവലിയും ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പെകിംഗ് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ലവ് ജന്‍ പറഞ്ഞു. പഠനം തുടങ്ങുമ്പോള്‍ ഇതില്‍ പങ്കെടുത്ത ആര്‍ക്കും ക്യാന്‍സറുണ്ടായിരുന്നില്ല. ഒന്‍പത് വര്‍ഷം കൊണ്ട് പകുതിയോളെ പേര്‍ക്കാണ് രോഗം ബാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com