ഇനി ഗര്‍ഭപാത്രം വേണ്ട, ലബോറട്ടറിയില്‍ വെച്ച് അണ്ഡത്തെ വളര്‍ത്താം; വന്ധ്യതയെ തോല്‍പ്പിക്കാനുള്ള പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍

ഭാവിയിലെ വന്ധ്യത ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകാവുന്ന പരീക്ഷണമായാണ് ഇതിനെ കാണുന്നത്
ഇനി ഗര്‍ഭപാത്രം വേണ്ട, ലബോറട്ടറിയില്‍ വെച്ച് അണ്ഡത്തെ വളര്‍ത്താം; വന്ധ്യതയെ തോല്‍പ്പിക്കാനുള്ള പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍

ന്ധ്യത ചികിത്സയെ പുതിയ തലത്തിലേക്കെത്തിക്കുന്ന പരീക്ഷണവുമായി ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ രംഗത്ത്. മനുഷ്യ അണ്ഡങ്ങളെ ലബോറട്ടറിയില്‍ വെച്ച് വളര്‍ത്തി ഭ്രൂണങ്ങളാക്കി മാറ്റുന്ന പരീക്ഷണത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ആദ്യമായാണ് ഇത്തരത്തിലുള്ള പരീക്ഷണം നടത്തുന്നത്. ഭാവിയിലെ വന്ധ്യത ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകാവുന്ന പരീക്ഷണമായാണ് ഇതിനെ കാണുന്നത്. 

ചരിത്രപരമായ പരീക്ഷണത്തിലൂടെ ശരീരത്തിന് പുറത്തുള്ള അണ്ഡാശയത്തില്‍ വെച്ച് അണ്ഡ കോശങ്ങളെ പൂര്‍ണ്ണ വളര്‍ച്ചയിലേക്ക് കൊണ്ടുവരാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയും. ബയോപ്‌സിയിലൂടെ നീക്കം ചെയ്യുന്ന ഒവേറിയന്‍ ടിഷ്യുവാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) നടക്കുന്ന ഭാഗത്ത് പൂര്‍ണവളര്‍ച്ചയെത്തിയ അണ്ഡത്തെ ബിജവുമായി ചേര്‍ത്തുവെക്കും. പിന്നീട് വളര്‍ച്ചയെത്തിയ ഭ്രൂണത്തെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും. പുതിയ പരീക്ഷണത്തില്‍ അണ്ഡം വളര്‍ച്ച പ്രാപിക്കുന്നത് ലാബില്‍ വെച്ചായിരിക്കും. സ്ത്രീകളില്‍ വന്ധ്യത വര്‍ധിച്ചുവരുന്നതിനിടെയില്‍ ഈ പരീക്ഷണം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. 

ഈ അണ്ഡങ്ങള്‍ നോര്‍മലാണെന്നും ഇവയ്ക്ക് ഭ്രൂണമായി മാറാന്‍ കഴിയുമെന്ന് തെളിഞ്ഞാല്‍ ഭാവിയിലെ ചികിത്സയ്ക്കായി പുതിയ പരീക്ഷണം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് പഠനം നടത്തിയ പ്രൊഫസര്‍ എവില്യന്‍ ടെല്‍ഫര്‍ പറഞ്ഞു. കൂടുതല്‍ പഠനം നടത്തി പരീക്ഷണത്തിന്റെ വിശ്വാസ്യത അരക്കിട്ട് ഉറപ്പിക്കാനും ബീജത്തിന്റെ ആരോഗ്യം ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് ഈ ഗവേഷക സംഘം. ഗര്‍ഭം ധരിക്കാന്‍ സാധിക്കാത്ത സ്ത്രീകളെപ്പോലും അമ്മയാക്കാന്‍ പുതിയ കണ്ടുപിടുത്തം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com