പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്: കന്യാചര്‍മ്മം ഒരു സങ്കല്‍പ്പമാണ്

പുരുഷന്‍മാരുടെ ശ്രദ്ധയ്ക്ക്: കന്യാചര്‍മ്മം ഒരു സങ്കല്‍പ്പമാണ്

കന്യകാത്വത്തെക്കുറിച്ച് നിരവധി തെറ്റിധാരണകള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.

ന്യകാത്വത്തെക്കുറിച്ച് നിരവധി തെറ്റിധാരണകള്‍ നിലനില്‍ക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സ്ത്രീകളാണ് എപ്പോഴും ഇതിന്റെ ഇരകളും. ഇന്ത്യയിലെ പല ഗ്രാമങ്ങളിലും വിവാഹാനന്തരം പെണ്‍കുട്ടി കന്യകയാണോ എന്ന് പരിശോധിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. ഇതിനവര്‍ ഉപയോഗിക്കുന്നത് ചില പ്രാകൃതരീതികളും. 

ഇതിനിടെ കന്യകാത്വത്തെക്കുറിച്ചുള്ള ഏറ്റവും വലിയ മിത്തുകളെ പൊളിച്ചെഴുതുന്ന പരീക്ഷണഫലവുമായി രംഗത്തെത്തിയിരിക്കുകയാണ് രണ്ട് വനിതാ ഡോക്ടര്‍മാര്‍. നൈന ബ്രോച്ചമിനും എലന്‍ സ്‌റ്റോക്കനും. 36 ഗര്‍ഭിണികളെ നിരീക്ഷണ വിധേയമാക്കിയാണ് ഇവര്‍ തങ്ങളുടെ നിഗമനത്തിലെത്തിയത്. 

യോനിയുടെ ഉള്‍ഭാഗത്ത് കാണപ്പെടുന്ന ഒരു ടിഷ്യൂ പേപ്പര്‍ പോലത്തെ വസ്തുവാണ് കന്യാചര്‍മ്മം. സാധാരണ ഇത് ഒരു പോളോ മിഡായിയുടെ ആകൃതിയിലോ അര്‍ധചന്ദ്രന്റെ ആകൃതിയിലോ ആയിരിക്കും കാണപ്പെടുക (നേരത്തേത്തന്നെ കന്യാചര്‍മ്മത്തിനിടയില്‍ ധ്വാരം ഉണ്ടായിരിക്കും). ചിലര്‍ക്ക് ഇഷ്ടംപോലെ ധ്വാരങ്ങള്‍ ഉള്ള കന്യാചര്‍മ്മങ്ങളും ഉണ്ടായിരിക്കും. 

ഇലാസ്തികതയുള്ള കന്യാചര്‍മ്മമാണ് ഉള്ളതെങ്കില്‍ ലൈംഗികബന്ധത്തിലൂടെ അത് ഒരിക്കലും പൊട്ടില്ല എന്നാണ് ഇവരുടെ കണ്ടുപിടുത്തം. അതായത് ഇന്ന് പൊട്ടിപൊളിഞ്ഞ് രക്തം വരുന്നതിന്റെ അടിസ്ഥാനത്തില്‍ അല്ല, ഒരാള്‍ കന്യകയാണോ അല്ലയോ എന്ന് വിലയിരുത്തേണ്ടത്. അതിനെ അനാട്ടമിക്കല്‍ ഇംപോസിബിലിറ്റി എന്നാണ് ഡോക്ടര്‍മാര്‍ വിശേഷിപ്പിച്ചത്. ചിലര്‍ക്ക് കന്യാചര്‍മ്മം പൊട്ടി രക്തം വരും. ചിലര്‍ക്ക് വരില്ല, അത്രേയുള്ളു.

ചിലരുടെ കന്യാചര്‍മ്മം വളരെ സുതാര്യമായിരിക്കും. അത് മുറിഞ്ഞാല്‍ രക്തം വരണമെന്നും ഇല്ല. മാത്രമല്ല, ലൈംഗികബന്ധത്തിലൂടെ മാത്രമല്ല, അല്ലാതെയും കന്യാചര്‍മ്മം പൊട്ടാം. സൈക്കിള്‍ ചവിട്ടുന്നത് പോലുള്ള കായികമായ അഭ്യാസങ്ങളെല്ലാം ഇതിന് കേടുപാടുകള്‍ വരുത്തും- ഡോക്ടര്‍മാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com