തലയേക്കാള്‍ വലിയ മുഴ: കഠിന വേദനയുമായി യുവാവ് ജീവിച്ചത് മൂന്നുവര്‍ഷം

മുംബൈയിലെ നായര്‍ ഹോസ്പറ്റിലിലെ ഡോക്ടറുമാരുടെ മുമ്പിലാണ് തലയേക്കാള്‍ വലിയ മുഴയുമായി സത്പാല്‍ എന്ന യുവാവ് എത്തിയത്.
തലയേക്കാള്‍ വലിയ മുഴ: കഠിന വേദനയുമായി യുവാവ് ജീവിച്ചത് മൂന്നുവര്‍ഷം

തലയില്‍ മൂന്നുവര്‍ഷത്തോളമെത്തിയ ട്യൂമറുമായി ജീവിച്ച യുവാവിന്റെ തലയിലെ മുഴ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. മുംബൈയിലെ നായര്‍ ഹോസ്പറ്റിലിലെ ഡോക്ടറുമാരുടെ മുമ്പിലാണ് തലയേക്കാള്‍ വലിയ മുഴയുമായി സത്പാല്‍ എന്ന യുവാവ് എത്തിയത്. സത്‌ലാലിനെ കണ്ട് ഡോക്ടറുമാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം ഇത്രയും അപകടകാരിയായ ട്യൂമറുമായി വേദനസഹിച്ച് സത്‌ലാല്‍ എങ്ങനെ ജീവിച്ചു എന്നുള്ളതാണ് ഡോക്ടറുമാരെ അമ്പരപ്പിച്ചത്. ട്യൂമറിന്റെ വളര്‍ച്ച കാരണം ഒരുവര്‍ഷം മുമ്പ് ഇയാളുടെ കാഴ്ച ശക്തിവരെ നഷ്ടമായിരുന്നു.

ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവില്‍ 1.8 കിലോ തൂക്കം വരുന്ന ട്യൂമറാണ് നീക്കം ചെയ്തത്. മൂന്നുവര്‍ഷം മുമ്പാണ് തലയോട്ടിയുടെ മുകളില്‍ മുഴ വളരുന്നത് സത്‌ലാല്‍ പാല്‍ കണ്ടത്. കഠിന വേദനയുണ്ടായിട്ടും ഇയാള്‍ ഇത് അവഗണിച്ചു. ട്യൂമറിന്റെ പകുതി ഭാഗം തലയോട്ടിയുടെ ഉള്ളില്‍ വളര്‍ന്ന് ഞരമ്പ് അമങ്ങിയതോടെയാണ് കാഴ്ച ശക്തി നഷ്ടമായത്. 

ഇനിയും വൈകിയിരുന്നെങ്കില്‍ ശരീരം തളര്‍ന്ന് കോമയിലേക്ക് പോകുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്ന് ആശുപത്രികള്‍ കാണിച്ചെങ്കിലും അവിടെ പ്രയോജനമില്ലെന്ന് അറിയിച്ചതുകൊണ്ട് ശസ്ത്രക്രിയയവൈകിയതെന്നാണ് സത്‌ലാല്‍പാലിന്റെ ഭാര്യ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com