നിങ്ങളുടെ കുഞ്ഞിനിഷ്ടം മധുരമോ, ഉപ്പോ?  രുചി തിരഞ്ഞെടുക്കുന്നതിലുമുണ്ട് പാരമ്പര്യം

എന്തുകൊണ്ടാണ് വളരെ ചെറിയ കുട്ടികള്‍ക്കു പോലും ഇങ്ങനെ രുചിയുടെ കാര്യത്തില്‍ ഇഷ്ടവും ഇഷ്ടക്കേടുകളും ഉണ്ടാകുന്നതെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ..? 
നിങ്ങളുടെ കുഞ്ഞിനിഷ്ടം മധുരമോ, ഉപ്പോ?  രുചി തിരഞ്ഞെടുക്കുന്നതിലുമുണ്ട് പാരമ്പര്യം

ചെറുപ്പത്തിലേ നിങ്ങളുടെ രുചിയെക്കുറിച്ചുള്ള താല്‍പര്യം എങ്ങനെയാണെന്ന് വെളിപ്പെടാന്‍ തുടങ്ങും. അതുകൊണ്ടാണ് ചില കുഞ്ഞുങ്ങള്‍ക്ക് മധുരം ഇഷ്ടപ്പെടുന്നതും ചിലര്‍ക്ക് എരിവും ഉപ്പും ഇഷ്ടപ്പെടുന്നതും. എന്തുകൊണ്ടാണ് വളരെ ചെറിയ കുട്ടികള്‍ക്കു പോലും ഇങ്ങനെ രുചിയുടെ കാര്യത്തില്‍ ഇഷ്ടവും ഇഷ്ടക്കേടുകളും ഉണ്ടാകുന്നതെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ടോ..? 

പാരമ്പര്യമായ ചില ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണത്രേ രുചിയുടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 80 ശതമാനം ആളുകളിലും ജനിതകഘടന അനുസരിച്ചാണ് രുചിയുടെ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ ടേസ്റ്റ് അനുസരിച്ച് അവര്‍ക്ക് നല്ലൊരു ഡയറ്റ് പ്രധാനം ചെയ്യാന്‍ രക്ഷിതാക്കള്‍ക്ക് കഴിയുമെന്നാണ് പുതിയ പഠനത്തില്‍ തെളിയുന്നത്.

'ഈ കാലഘട്ടത്തില്‍ കുട്ടികള്‍ അവര്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ അധികം ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ട്. അതിനാല്‍ അവരില്‍ പൊണ്ണത്തടി വര്‍ധിച്ചുവരികയാണ്. അതുകൊണ്ട് ആഹാരരീതിയും പാരമ്പര്യഘടകങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് പരിശോധിക്കേണ്ടത് അനിവാര്യമായ കാര്യമാണ്'- കാനഡയിലെ ഗുല്‍ഫ് യൂണിവേഴ്‌സിറ്റിയിലെ ഏലി ചാമൗന്‍ പറഞ്ഞു.

'ഈ പുതിയ പഠനം, മാതാപിതാക്കള്‍ക്ക് അവരുടെ കുഞ്ഞിന്റെ രുചിയെക്കുറിച്ച് മനസിലാക്കാന്‍ സഹായകമാകും. അതിനൊപ്പം മെച്ചപ്പെട്ട പോഷകാഹാരം തെരഞ്ഞെടുത്ത് കുഞ്ഞുങ്ങള്‍ക്ക് നല്‍കാനുമാകും'- ചാമൗന്‍ കൂട്ടിച്ചേര്‍ത്തു. പ്രമുഖ ന്യൂട്രിഷന്റ്‌സ് ജേണലില്‍ ഈ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കുട്ടികളുടെ ഉമിനീര്‍ അടക്കം ശേഖരിച്ചാണ് ഗവേഷകര്‍ ഈ വിഷയത്തില്‍ പഠനം നടത്തിയത്. സ്വീറ്റ് ടൂത്ത് ഉള്ളവര്‍ക്ക് മധുര പലഹാരങ്ങളോടായിരിക്കും താല്‍പര്യമത്രേ. അതുകൊണ്ട് അവര്‍ കൂടുതല്‍ കലോറി ലഭിക്കുന്നതും അധികം മധുരമുള്ളതുമായ ആഹാര പദാര്‍ത്ഥങ്ങളോട് പ്രത്യേക താല്‍പര്യം കാണിക്കും-  ചാമൗന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com