മുഖത്ത് വെളിച്ചെണ്ണ പുരട്ടാന്‍ മടിക്കണ്ട; ഇത് നിങ്ങളുടെ സൗന്ദര്യം വര്‍ധിപ്പിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd January 2018 12:41 PM |
Last Updated: 02nd January 2018 12:41 PM | A+A A- |

ഭക്ഷണത്തിന് രുചി പകരാന്‍ മാത്രമല്ല സൗന്ദര്യം വര്‍ധിപ്പിക്കാനും വെളിച്ചെണ്ണ സഹായിക്കും. മോയ്‌സ്ച്ചറൈസറായും ടോണറായും മേക്ക് അപ്പ് റിമൂവറായും വെളിച്ചെണ്ണയെ ഉപയോഗിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും ദിവസം മുഴുവന്‍ മനോഹരമാക്കി സൂക്ഷിക്കാനും വെളിച്ചെണ്ണ സഹായകമാകും. ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ വെളിച്ചെണ്ണ നേരിട്ട് ഉപയോഗിക്കുകയോ ദിവസേന ഉപയോഗിക്കുന്ന മോയ്‌സ്ചറൈസിംഗ് ക്രീമില്‍ മൂന്ന് തുള്ളി വെളിച്ചെണ്ണ ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം.
ചര്‍മ്മത്തെ മിനുസമുള്ളതാക്കാന്‍ മാത്രമല്ല നാച്യുറല്‍ ടോണറായും ഇത് ഉപയോഗിക്കാം. തേങ്ങിയിലുള്ള കൊഴുപ്പ് ശരീരത്തിലുള്ള രോമകൂപങ്ങളെ ചെറുതാക്കുകയും ഇത് അഴുക്കും മറ്റും ശരീരത്തില്‍ പറ്റിപ്പിടിക്കുന്നത് കുറയ്ക്കുകയും ചെയ്യും. അത് ചര്‍മ്മം മോശമാകുന്നത് തടയാന്‍ സഹായിക്കും. മേക്കപ്പ് കഴുകി കളയാനും വെളിച്ചെണ്ണ ഉപയോഗിക്കാം. കൂടാതെ മുഖത്ത് വെളിച്ചെണ്ണ പുരട്ടുന്നത് ചര്‍മ്മം കൂടുതല്‍ മിനുസമുള്ളതാക്കാനും സഹായിക്കും.