ഉല്‍കണ്ഠ അല്‍ഷിമേഴ്‌സ് ലക്ഷണമോ? 

വിഷമം, താത്പര്യമില്ല്യായ്മ തുടങ്ങിയ വിഷാദത്തിന്റെ മറ്റ് അസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ഉല്‍കണ്ഠ തലച്ചോറിലെ അമിലോയിഡ് ബീറ്റാ ലെവല്‍ ഉയരാന്‍ കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍
ഉല്‍കണ്ഠ അല്‍ഷിമേഴ്‌സ് ലക്ഷണമോ? 

ഉല്‍കണ്ഠ അല്‍ഷിമേഴ്‌സിന്റെ ലക്ഷണമെന്ന് പഠനം. വിഷാദവും ന്യൂറോസൈകാട്രിക് ലക്ഷണങ്ങളും അല്‍ഷിമേഴ്‌സിന്റെ ലക്ഷണമാണെന്ന് ചുണ്ടിക്കാട്ടിയുള്ള പഠനങ്ങള്‍ക്ക് പിന്നാലെയാണ് ഉല്‍കണ്ഠയും അല്‍ഷിമേഴ്‌സിന്റെ ലക്ഷണമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നത്. 

അമിലോയിഡ് ബീറ്റാ ലെവല്‍ ഉയരുന്നത് ഉല്‍കണ്ഠ വര്‍ദ്ധിക്കന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയ പഠനം ന്യൂറോസൈകാട്രിക് ലക്ഷണങ്ങള്‍ അല്‍ഷിമേഴ്‌സിന്റെ സൂചനയാണെന്ന് ചൂണ്ടികാട്ടി. വിഷാദം എന്ന അവസ്ഥയെ പൂര്‍ണമായും വിശകലനം ചെയ്യാതെ ഉല്‍കണ്ഠ മാത്രം പഠനത്തിന് വിധേയമാക്കുകയായിരുന്നു ഗവേഷകര്‍. വിഷമം, താത്പര്യമില്ല്യായ്മ തുടങ്ങിയ വിഷാദത്തിന്റെ മറ്റ് അസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ഉല്‍കണ്ഠ തലച്ചോറിലെ അമിലോയിഡ് ബീറ്റാ ലെവല്‍ ഉയരാന്‍ കാരണമാകുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com